ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിലെ മുന്‍നിര ട്രാന്‍സിറ്റ് ജീവനക്കാരില്‍ നാലിലൊന്ന് പേര്‍ക്കും കോവിഡ് 19 ബാധിച്ചിരിക്കാമെന്ന് ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയുടെ പ്രാഥമിക സർവ്വേ റിപ്പോർട്ട്. 645 മുന്‍നിര എന്‍വൈസി ട്രാന്‍സിറ്റ് ജീവനക്കാരില്‍ നിന്നും ഗവേഷകര്‍ നടത്തിയ പഠനത്തില്‍, 24% പേര് ഒന്നുകില്‍ പോസിറ്റീവ് കോവിഡ് 19 അല്ലെങ്കില്‍ ആന്റിബോഡി റിപ്പോര്‍ട്ടുചെയ്തു.
അസുഖം ബാധിച്ചവരില്‍ ഏറിയപങ്കും അവരുടെ ജോലിസ്ഥലത്ത് നിന്ന് ആകാം വൈറസ് പിടിപെട്ടതെന്ന് തിങ്കളാഴ്ച പുറത്തുവിട്ട സര്‍വേയില്‍ പറയുന്നു. 131 എംടിഎ ജീവനക്കാരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ഈ വൈറസ് ട്രാന്‍സിറ്റ് ജോലിസ്ഥലങ്ങളില്‍ അതിവേഗം പടരാന്‍ സാധ്യതയുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്കുന്ന എന്‍യുയു എപ്പിഡെമിയോളജിസ്റ്റ് റോബിന് ഗെര്‍ഷോണ്‍ പറഞ്ഞു.
രോഗം പിടിപെട്ടവര്‍ ഉയര്‍ന്ന അണുബാധയുള്ള പ്രദേശങ്ങളില്‍ (ക്ലസ്റ്ററുകളില്‍) അല്ല താമസിക്കുന്നതെന്ന് ഗെര്‍ഷോണിന്റെ ടീം കണ്ടെത്തി. ജീവനക്കാരുടെ കുറവ് കാരണം സബ്വേ സേവനം താല്‍ക്കാലികമായി വെട്ടിക്കുറയ്ക്കാന്‍ എംടിഎ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നിര്‍ബന്ധിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: