കരുനാഗപ്പള്ളി: യാത്രാദുരിതം അനുഭവിക്കുന്ന നാടിന് പാലം പണിതുനല്‍കാനുള്ള യുവമോര്‍ച്ചയുടെ പരിശ്രമത്തിനെതിരെ എംഎല്‍എ. ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന പ്രവര്‍ത്തനത്തിന് തടസ്സം നില്ക്കുന്ന എംഎല്‍എയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍.
കരുനാഗപ്പള്ളി നഗരസഭയിലെ 14-ാം ഡിവിഷനെയും തൊടിയൂര്‍ പഞ്ചായത്ത് 22-ാം വാര്‍ഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തോടിന് കുറുകെ പാലം നിര്‍മിച്ചു നല്‍കാനുള്ള യുവമോര്‍ച്ചയുടെ പ്രവര്‍ത്തനത്തിനാണ് എംഎല്‍എ ആര്. രാമചന്ദ്രന് തടസ്സം നില്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രദേശവാസികള്‍ എംഎല്‍എ ഓഫീസ് ഉപരോധിച്ചത്.
വര്‍ഷങ്ങളായി ജനങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ടൈറ്റാനിയത്തിന്റെ ഉടമസ്ഥതയിലുള്ള റെയില്‍വേപാലം അപകടകരമായ അവസ്ഥയിലാണ്. സ്കൂള്‍ കുട്ടികളും വൃദ്ധജനങ്ങളുമടക്കം യാത്ര ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുകയും അപകടം സംഭവിക്കുകയും ചെയ്തിട്ടും കേടുപാടു പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് യുവമോര്ച്ചാപ്രവര്ത്തകര് അപകടകരമായ പാലത്തിന് സമാന്തരമായി മൂന്നര ലക്ഷം രൂപാ ചെലവില്‍ ഇരുമ്പുപാലം നിര്‍മിച്ചു നല്കാന് മുന്നോട്ടുവന്നത്. ഇതിന് ടൈറ്റാനിയം അധികൃതരില്‍ നിന്ന് വാക്കാല്‍ സമ്മതം വാങ്ങുകയും ചെയ്തു.
എന്നാല്‍ കാടുകയറി കിടന്ന പ്രദേശം വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കുന്നതിടെ പോലീസുദ്യോഗസ്ഥരും ടൈറ്റാനിയത്തിന്റെ ഉദ്യോഗസ്ഥരും ചേര്‍ന്ന് തടയുകയായിരുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ടൈറ്റാനിയത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് എംഎല്‍എയുടെ ഇടപെടലാണ് കാരണമെന്ന് വ്യക്തമാകുന്നത്.
ഇതില്‍ പ്രതിഷേധിച്ച് 14-ാം ഡിവിഷനിലെയും 22-ാം വാര്‍ഡിലെയും പ്രദേശവാസികള്‍ ഇന്നലെ ആര്. രാമചന്ദ്രന് എംഎല്‍എയുടെ ഓഫീസ് ഉപരോധിച്ചു. പ്രദേശവാസികള്‍ക്കൊപ്പം ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി വെറ്റമുക്ക് സോമന്, കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ആര്. രാജേഷ്, മണ്ഡലം ട്രഷറര്‍ ആര്. മുരളി, കല്ലേലിഭാഗം ജനറല്‍ സെക്രട്ടറി അനില്‍ തെന്നല, ഏരിയാ കമ്മിറ്റി അംഗം ആര്. രാജേഷ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: