തിരുവനന്തപുരം : ഐഎഎസ് ഓഫീസറായ തന്നെ അന്വേഷണ ഏജന്‍സികള്‍ മറ്റ് ലക്ഷ്യങ്ങള്‍ക്കായി ഒരു ക്രിമിനലിനെ പോലെ പ്രോസിക്യൂട്ട് ചെയ്യുകയാണ്. രാഷ്ട്രീയ കളിയില്‍ തന്നെ കരുവാക്കിയതാണെന്നും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍. കസ്റ്റംസ് കേസിനെതിരെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കസ്റ്റംസ് ഉദ്യോഗസഥര്‍ തന്നെ അറസറ്റ് ചെയ്താല്‍ ശാരീരികമായി ഉപദ്രവിക്കുമോയെന്ന് ആശങ്കയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ 60 അധികം തവണ താന്‍ ഹാജരായിട്ടുണ്ട്. 90 മണിക്കൂറുകളോളം ചോദ്യം ചെയ്തു. നീണ്ട ചോദ്യം ചെയ്യലും ഹാജരാകാനുള്ള യാത്രകളും മൂലം അസുഖ ബാധിതനായി മാനസികമായി തകര്‍ന്നു പോകുന്ന അവസ്ഥയിലായി. വെള്ളിയാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചത് കോടതി വിധി മറികടക്കാനുള്ള ശ്രമമാണെന്നും ശിവശങ്കര്‍ പറഞ്ഞു.
കുഴഞ്ഞുവീണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും ഭാര്യ അവിടെ ജോലി ചെയ്യുന്നതിനാല്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്ത് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശിവശങ്കര്‍ ആരോപിക്കുന്നുണ്ട്. അതേസമയം ശിവശങ്കറാണ് രാഷ്ട്രീയം കളിക്കുന്നതെന്ന് കസ്റ്റംസും ആരോപിച്ചു. ചോദ്യം ചെയ്യാന്എത്തിയപ്പോള് എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിനെതിരായാണ് ശിവശങ്കര്‍ ഇപ്പോള്‍ പ്രസ്താവന നടത്തിയിരിക്കുനനത്. ചോദ്യം ചെയ്യലില്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്കാന് വിസമ്മതിച്ചു. സമന്‍സ് സ്വീകരിക്കാനും ഹാജരാകും ശിവശങ്കര്‍ തയ്യാറായില്ലെന്നും കസ്റ്റംസ് ആരോപിച്ചു.
ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശിവശങ്കര്‍ കോടതി തീരുമാനം വരുന്നത് വരെയും ആശുപത്രിയില്‍ ചികിത്സയില്‍ തുടര്‍ന്നേക്കുമെന്നും സൂചനയുണ്ട്. തിങ്കളാഴ്ച മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ശിവശങ്കര്‍ നിലവില്‍ വഞ്ചിയൂരിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലാണ്. തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളജിലേക്ക് ചികിത്സ മാറ്റാനുള്ള സാധ്യതയും തേടുന്നുണ്ട്. 23 വരെ അറസ്റ്റ് തടഞ്ഞ സാഹചര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ ആശുപത്രിയിലെത്തി ചോദ്യം ചെയ്യാനുള്ള സാധ്യതയും കുറവാണ്. ഇതുകൂടി കണക്കിലെടുത്താണ് കോടതി തീരുമാനം വരുന്നത് വരെ ആശുപത്രിയില്‍ തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: