തിരുവനന്തപുരം: ദുബായ് റെഡ്ക്രസന്റിന് വടക്കാഞ്ചേരിയില്‍ ഫഌറ്റ് നിര്‍മിക്കുന്നതിനുള്ള പദ്ധതിക്ക് അനുമതി നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന് എന്‍ഫോഴ്മെന്റിന് മൊഴിനല്‍കിയതോടെ ലൈഫ്മിഷന് അഴിമതിയില്‍ മുഖ്യമന്ത്രി ഇതുവരെ പറഞ്ഞ നുണകളെല്ലാം പൊളിഞ്ഞു. തനിക്കും സര്‍ക്കാരിനും ഒന്നും അറിയില്ലെന്നായിരുന്നു ഇതുവരെ പിണറായിയുടെ വാദം. മൊഴി പുറത്തായതോടെ എല്ലാം അദ്ദേഹത്തിന്റെ അറിവോടെ എന്ന് വ്യക്തമായി.
ലൈഫ് മിഷനുമായി റെഡ്ക്രസന്റ് 2017 ജൂലൈ 11ന് കരാര്‍ ഒപ്പിടുന്നത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നിട്ടുകൂടി യൂണിടാക്കിന് കരാര്‍ നല്‍കിയത് അറിയില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. യുഎഇ കോണ്‍സുലേറ്റിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും പോയിന്റ് ഓഫ് കോണ്ടാക്ട് താനായിരുന്നു എന്നും പ്രോട്ടോക്കോള്‍ മറികടന്ന് ഇക്കാര്യങ്ങളെല്ലാം നോക്കാന്‍ മുഖ്യമന്ത്രി തന്നെ ചുമതലപ്പെടുത്തിയെന്നുമാണ് ശിവശങ്കരന് എന്‍ഫോഴ്സ്മെന്റിന് നല്കിയ മൊഴി. പ്രളയാനന്തര സഹായം നല്കാന് റെഡ്ക്രസന്റ് സന്നദ്ധമായതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ യുഎഇ കോണ്‍സുലേറ്റ് ജനറല്‍ വിളിച്ചപ്പോള്‍ പോയതും താനാണ്. ആ കൂടിക്കാഴ്ചയ്ക്ക് പ്രത്യേക മിനിട്സ് തയാറാക്കിയില്ല. പലയിടങ്ങളിലായി വീടുവച്ച് നല്‍കാനുള്ള പദ്ധതി മാറ്റി ഫഌറ്റ് സമുച്ചയം എന്നത് തന്റെ ആശയമായിരുന്നു. അത് അവര്‍ അംഗീകരിച്ചു. അതിനുശേഷം മുഖ്യമന്ത്രിയെ ഇക്കാര്യങ്ങള്‍ എല്ലാം ധരിപ്പിച്ചു. തുടര്‍ന്ന് വടക്കാഞ്ചേരിയില്‍ ഫഌറ്റ് നിര്‍മിക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയെന്നുമാണ് മൊഴിയിലുള്ളത്.
റെഡ്ക്രസന്റിന്റെ സഹായ വാഗ്ദാനം മുതല്‍ വടക്കാഞ്ചേരി പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു എന്നു വ്യക്തമായി. ലൈഫ്മിഷന് ധാരണാപത്രം സംബന്ധിച്ച ഫയലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു വരുത്തിയതിലും ദുരൂഹത. വിവാദങ്ങള്‍ക്ക് പിന്നാലെ ആഗസ്റ്റ് 20നാണ് ലൈഫ്മിഷനും റെഡ്ക്രസന്റുമായുള്ള ധാരണാ പത്രത്തിന്റെ ഫയലുകള്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും ലൈഫ്മിഷനില്‍ നിന്നും മുഖ്യമന്ത്രി വിളിച്ചു വരുത്തിയത്. ലൈഫ്മിഷന്റെ ചെയര്മാന് മുഖ്യമന്ത്രിയാണ്.
സ്വാഭാവികമായും ഫയലുകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിലും ഉണ്ടാകും. പിന്നെ എന്തിനാണ് ഫയലുകള്‍ വിളിച്ചു വരുത്തുന്നതെന്ന് അന്നേ സംശയം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി തിരികെ നല്കിയ ഫയലുകളാണ് വിജിലന്‍സ് പിടിച്ചെടുത്തതും കോടതിയില്‍ സമര്‍പ്പിച്ചതും.
ഇനി ആ ഫയലുകളാകും കോടതിയില്‍ നിന്നും സിബിഐയ്ക്ക് നല്‍കുക. ഇതോടെ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ കോടതിയില്‍ പോയതിലും സിബിഐ എത്തും മുമ്പേ വിജിലന്‍സിനെ കൊണ്ട് ഫയലുകള്‍ പിടിച്ചെടുപ്പിച്ചതിലും സംശയവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: