കോട്ടയം : മുന്‍ മന്ത്രി കെ.എം. മാണിക്കെതിരെയായ ബാര്‍കോഴ കേസിന് പിന്നില്‍ ഐ ഗ്രൂപ്പ് നേതാക്കളെന്ന് ആരോപണവുമായി കേരള കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ബാര്‍കോഴകേസ് വിവാദങ്ങള്‍ക്ക് പിന്നിലെന്നും കേരള കോണ്‍ഗ്രസ് പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ബാര്‍കോഴ കേസില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിതല അന്വേഷണം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത്ര നാളായിട്ടും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ അറിവോടെ രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പ് നേതാക്കളും ചേര്‍ന്ന് ബാര്‍കോഴയില്‍ കെ.എം. മാണിയെ കുടുക്കുകയായിരുന്നു. പി.സി. ജോര്‍ജിനും ഇതില്‍ പങ്കുണ്ടെന്നും കേരള കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.
കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം ആണ് കോഴക്കേസിന് പിന്നിലെന്നാണ് ജോസ് കെ. മാണി നേരത്തെ പ്രസ്താവന നടത്തിയത്. അല്ലാതെ ഇതിന് പിന്നില്‍ ആരെന്ന് പേരെടുത്ത് പറയാന്‍ ഇതുവരെ തയ്യാറായിരുന്നില്ല.
ഇടത് മുന്നണിയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് കേരള കോണ്‍ഗ്രസ് (എം) വിഭാഗം പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവിട്ടിരിക്കുന്നത്.
സി.എഫ്. തോമസ് അധ്യക്ഷനായ സമിതിയാണ് ആദ്യം ബാര്‍കോഴയുമായി ബന്ധപ്പെട്ട് പാര്ട്ടിത അന്വേഷണത്തിന് നിയോഗിച്ചതെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല. തുടര്‍ന്ന് കെ.എം. മാണി സ്വകാര്യ ഏജന്‍സിക്ക് ഇതുസംബന്ധിച്ച അന്വേഷണച്ചുമതല നല്‍കുകയായിരുന്നു. ഇതാണിപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുറത്തുവിട്ടിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: