കോഴിക്കോട്: ജനകീയവികാരം മാനിക്കാതെ ഒരു നിര്‍മ്മാണവും മാവൂര്‍ റോഡ് ശ്മശാനത്തില്‍ നവീകരണത്തിന്റെ പേരില്‍ നടത്തിക്കില്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു. ഹിന്ദു സമൂഹത്തിലെ മുഴുവന്‍ സാമുദായിക സംഘടനകളുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തില്‍ മാവൂര്‍ റോഡ് ശ്മശാന വിഷയത്തില്‍ ഒരുമാസക്കാലമായി സമരം തുടരുകയാണ്.
ഹിന്ദു സമൂഹത്തിന്റെ വികാരം മാനിക്കാന്‍ മേയറും എംഎല്‍എയും തയ്യാറാകണം. സമരം ചെയ്യുന്ന ഹിന്ദു സംഘടനകളുമായി ചര്‍ച്ച നടത്താതെ ശ്മശാനം പൊളിക്കുന്നത് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനത്തിന് കോര്പ്പറേഷന് മുതിര്‍ന്നാല്‍ നഗരം സ്തംഭിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ പ്രതികരണത്തിന് ഹിന്ദു – സാമുദായിക സംഘടനകള്‍ നേതൃത്വം നല്‍കുമെന്നും കെ. ഷൈനു പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: