അലബാമ: അലബാമ സംസ്ഥാനത്തെ ജയിലില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ട് കിടന്നിരുന്ന പ്രതി ആര്‍തര്‍ പി. ഗില്‍സ് (69) മരിച്ചു. സെപ്റ്റംബര്‍ 30ന് ഗില്‍സ് നുമോണിയ ബാധിച്ചു മരിക്കുമ്പോള്‍ 40 വര്‍ഷമാണ് ഇയാള്‍ വധശിക്ഷയും പ്രതീക്ഷിച്ചു ജയിലില്‍ കഴിഞ്ഞത്.
ഓരോ തവണയും വധശിക്ഷയ്ക്കുള്ള തീയതി നിശ്ചയിക്കുമ്പോള്‍ നല്കിയ അപ്പീലുകള്‍ പരിഗണിച്ചു വധശിക്ഷ മാറ്റിവെക്കുകയായിരുന്നു. 1979 ല്‍ രണ്ടുപേരെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെടുമ്പോള്‍ ഗില്‍സിന്റെ പ്രായം 19. ഗില്‍സും കൂട്ടുപ്രതി ആരണ് ജോണ്‍സ് അലബാമയും സ്ലോങ്ങ് കൗണ്ടിയില്‍ താമസിക്കുന്ന നെല്‍സന്റെ വീട്ടില്‍ കയറി കവര്‍ച്ച നടത്തുകയും നെല്‍സനേയും ഭാര്യയേയും വെടിവെച്ചു കൊലപ്പെടുത്തുകയും. മാത്രമല്ല ഇവരുടെ മൂന്നു കുട്ടികളേയും നെല്‍സന്റെ മാതാവിനേയും വെടിവെച്ചുവെങ്കിലും അവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
കേസില്‍ ഇരുവര്‍ക്കും മരണശിക്ഷയാണ് വിധിച്ചത്. കൂട്ടുപ്രതിയുടെ വധശിക്ഷ 2007 ല്‍ നടപ്പാക്കിയിരുന്നു. ജയില്‍വാസത്തിനിടയില്‍ 2018 ല്‍ ഗില്സിന് തലച്ചോറിലും ശ്വാസകോശത്തിലും കാന്‍സര്‍ ബാധിച്ചു. ജയിലിലുള്ള ജീവിതം മറ്റൊരു മനുഷ്യനാക്കിയിരുന്നു. ചെയ്തുപോയ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞും മറ്റുള്ളവര്‍ക്ക് സ്നേഹം പകര്‍ന്നു കൊടുത്തും ജയിലധികൃതരുടേയും മറ്റു തടവുകാരുടേയും ശ്രദ്ധ ഗില്‍സ് പിടിച്ചുപറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: