മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരം-കേട്ടപ്പോള്‍ എനിക്കൊട്ടും അദ്ഭുതം തോന്നിയില്ല. അക്കിത്തത്തിന് ഇതുകിട്ടിയില്ലല്ലോ എന്ന് പലപ്പോഴും ചിന്തിക്കാറുള്ള ഒരാളാണ് ഞാന്‍. അത്രത്തോളം മനുഷ്യമനസ്സില്‍ ആര്‍ദ്രവും ദുഃഖാകുലവുമായ കവിതകള്‍ നിറച്ച ഒരു കവിയാണ് ഈ അമേറ്റിക്കാരന്.
ഒരിക്കല്‍ പ്രസിദ്ധ കവിയായ കടവനാടു കുട്ടികൃഷ്ണന് പറഞ്ഞു, കവിയുടെ ഭാണ്ഡത്തില്‍ എവിടെ പ്പോകുമ്പോഴും ഒരു ശ്രാദ്ധക്കിണ്ടിയുണ്ടാവും; അതു നിറയെ കണ്ണീര് വെള്ളമാണ്. ഏതു വേദനയാണ് ഈ കവിമനസ്സില്‍ നിറഞ്ഞുനില്ക്കുന്നത്? സ്വന്തം വേദനയോ ലോകത്തിന്റെ മുഴുവന്‍ വേദനയോ? ലോകത്തിന്റെ വേദന സ്വന്തം വേദനയാക്കി മാറ്റുകയും ആ മഹാവ്യഥയുടെ നനവുള്ള വരികള്‍ കാലത്തിനു നല്‍കുകയും ചെയ്ത കവിയാണ് ഈ പുണ്യശ്ലോകന്‍.
വെളിച്ചം ദുഃമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം.
ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയായെന്നാത്മാവി-
ലായിരം സൗരമണ്ഡലം
നാം ഇടയ്ക്കിടെ മനസ്സിലിട്ടു കൊറിക്കാന്‍ ആഗ്രഹിക്കുന്ന വരികള്‍ അക്കിത്തം കവിതകളില്‍ സുലഭമാണ്. മനസ്സില്‍ നിറഞ്ഞുനില്ക്കുന്ന മഹാസ്നേഹമാണ് അക്കിത്തത്തിന്റെ സ്വത്വം.
എന്നും വിലാപങ്ങള്‍ നിറഞ്ഞ സ്വന്തം മനസ്സിലേക്കു നോക്കി എഴുതിയ ഈ മഹാകവിക്ക് എന്റെ പ്രണാമം.
മുണ്ടൂര്‍ സേതുമാധവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: