പാലാ: ഒന്‍പതാമത് അഷ്ടാംഗഹൃദയ സത്രവും ദേശീയ ആയുര്‍വ്വേദ സെമിനാറും 16 മുതല്‍ 23 വരെ വെബിനാറായി സംഘടിപ്പിക്കും. വാഗ്ഭടസരണി നാഷണല്‍ ആയുര്‍വ്വേദ സംഘടനയുടെ ആഭിമുഖ്യത്തില്‍ പമ്പ ആയുര്‍വേദ സംഘടനയുടെ സഹകരണത്തോടെയാണ് വെബിനാര്‍. ഭാരതത്തിലെ പ്രഗത്ഭരായ ആയുര്‍വ്വേദ ആചാര്യന്മാരും അധ്യാപകരും പങ്കെടുക്കുന്ന പഠനങ്ങളും ചര്‍ച്ചകളുമുണ്ടാകും. രാവിലെ ആറ് മുതല്‍ 10 വരെയും ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ എട്ട് വരെയുമാണ് വെബിനാര്‍.
ജ്വരം, വ്യാധിക്ഷമത രസായനം, അന്നപാനവിധി എന്നീ വിഷയങ്ങള്‍ക്കാണ് പ്രാധാന്യം. പേപ്പര്‍ അവതരണ മത്സരം, പാരായണ മത്സരം, ചോദ്യോത്തര മത്സരം, ആയുര്‍വേദ ആചാര്യന്മാരുമായി ചികിത്സാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഗുരുമുഖം എന്നിവ ഒരാഴ്ചയായി നടക്കുന്ന വെബിനാറിന്റെ പ്രത്യേകതയാണ്. ഡോ.പി. കൃഷ്ണദാസ് ചെയര്‍മാനും ഡോ.എം. പ്രസാദ് ജനറല്‍ കണ്‍വീനറും ഡോ.പി. ഗൗരീശങ്കര്‍ കോ-ഓര്‍ഡിനേറ്ററും ഡോ.കെ. മുരളി അക്കാദമിക് കണ്‍വീനറുമായ സംഘാടക സമിതി പരിപാടികള്‍ക്ക് നേതൃത്വം വഹിക്കും. ആയുര്‍വേദ ചികിത്സകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാമെന്ന് വാഗ്ഭടസരണി അധ്യക്ഷന്‍ ഡോ.എന്‍.കെ. മഹാദേവന് അറിയിച്ചു.
വിവരങ്ങള്‍ക്ക്: 9447308867
പ്രതികരിക്കാൻ ഇവിടെ എഴുതുക: