വഴിത്തല: നിരവധി തവണ വീടിന് അപേക്ഷ നല്‍കിയിട്ടും പഞ്ചായത്ത് അധികൃതര്‍ പരിഗണിച്ചില്ല, കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണു. സംഭവം പി.ജെ. ജോസഫ് എംഎല്‍എയുടെ വാര്‍ഡില്‍, ദുരിതം പുറം ലോകം അറിഞ്ഞത് ബിജെപി നേതൃത്വം ഇടപ്പെട്ടതോടെ.
പുറപ്പുഴ പഞ്ചായത്തില്‍ 12-ാം വാര്‍ഡില്‍ കരോട്ടേല്‍ ഔതക്കുട്ടിയുടെ വീടിന്റെ മേല്‍ക്കൂരയാണ് ചൊവ്വാഴ്ച രാത്രിയില്‍ ഇടിഞ്ഞത്. ഓടിട്ട മേല്‍ക്കൂര ഇടിഞ്ഞ് വീണ മുറിയില്‍ ആളില്ലാതിരുന്നതില്‍ അപകടം ഒഴുവായി. ഏത് സമയം ഇടിഞ്ഞ് വീഴാവുന്ന വീട്ടില്‍ ദുരിത ജീവിതം തള്ളി നീക്കുകയാണ് കുട്ടികളടക്കം അടങ്ങുന്ന അഞ്ചംഗം നിര്‍ധന കുടുംബം. ഔതക്കുട്ടി വര്‍ഷങ്ങളായി കിടപ്പിലാണ്. 1960 കാലഘട്ടത്തിലാണ് ഇദ്ദേഹത്തിന്റെ കാല് മുറിച്ച് മാറ്റുന്നത്. പിന്നീട് ചെറിയ ജോലികള്‍ ചെയ്ത് ജീവിച്ചെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി അവശത കാരണം മുറിയില്‍ നിന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്.
തങ്ങള്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആളുകളാണെങ്കിലും പഞ്ചായത്ത് മെമ്പര്‍ ഇങ്ങോട്ട് തിരിഞ്ഞ് നോക്കാറില്ലെന്ന് ഇവര്‍ പറയുന്നു. ഉപജീവനത്തിന് മാര്‍ഗമില്ലാതെ വയോധികന് അടങ്ങുന്ന കുടുംബം ദുരിതത്തിലാണ്. നാല് പെണ്മക്കളേയും വിവാഹം ചെയ്തയച്ചു. ഇതിലൊരു മകളും ഇവരുടെ ഭര്‍ത്താവും രണ്ട് കുട്ടികളുമാണ് വീട്ടിലുള്ളത്. ഭര്‍ത്താവ് ജോലി ചെയ്ത് കൊണ്ടുവരുന്ന വരുമാനമാണ് ഏക ആശ്രയം.
വീട് ഇടിഞ്ഞ് വീണതറിയിച്ചെങ്കിലും സമീപവാസിയായ മെമ്പര്‍ തിരിഞ്ഞ് നോക്കിയില്ല. സഹായത്തിനായി വില്ലേജില്‍ അപേക്ഷ നല്‍കാനാണ് അറിയിച്ചതെന്ന് ഇവര്‍ പറയുന്നു. ഒരു വീട് അനുവദിക്കാനായി അഞ്ച് തവണ അപേക്ഷിച്ചിട്ടും അധികാരികള്‍ തിരിഞ്ഞ് നോക്കിയില്ല. വീട് തേച്ചു എന്നതാണ് കാരണമായി പറയുന്നത്. കൊറോണ വന്ന് ജോലി നഷ്ടപ്പെട്ട് ഇരുന്നപ്പോള്‍ പോലും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും കുടുംബം കുറ്റപ്പെടുത്തുന്നു.
ബിജെപി നേതാക്കളുടെ ഇടപെടല്‍ തുണയായി
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ബിജെപി നേതാക്കള്‍ കുടുംബത്തിന് തുണയായി. കനത്ത മഴയെ അവഗണിച്ചും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇടിഞ്ഞ് വീണ മേല്‍ക്കൂരയുടെ മുകളില്‍ വൈകിട്ട് തന്നെ പടുത വാങ്ങി കെട്ടി.
മഴ മാറുന്ന മുറയ്ക്ക് മേല്‍ക്കൂര പുനര്‍നിര്‍മ്മിക്കാനും പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനമുണ്ട്. ബിജെപി ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് ശശി ചാലക്കല്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എസ്. മനോജ്, എസ്സി മോര്‍ച്ച ജില്ലാ ജന. സെക്രട്ടറി കെ.എന്‍. സഹജന്, കര്‍ഷക മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് എം.ബി സോമന്, ഒബിസി മോര്‍ച്ച ജില്ലാ ട്രഷറര്‍ മനീഷ് മദനന്, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സോമന് ചാരപുറം, കമ്മിറ്റിയംഗം രാജന് കല്ലുംപുറത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സഹായം എത്തിച്ചത്. വീടിന്റെ ശോചനീയ അവസ്ഥ മനസിലാക്കിയാണ് സ്ഥലത്തെത്തിയതെന്ന് ജില്ല വൈസ് പ്രസിഡന്റ് ശശി ചാലക്കല്‍ പറഞ്ഞു.
ഇടിഞ്ഞുപോയ സ്ഥലത്ത് പടുത വാങ്ങി തല്ക്കാലം കെട്ടി നല്കി. ഇടിഞ്ഞ് വീണ മണ്ണും പട്ടികയും നീക്കം ചെയ്തു. ഇവര്‍ക്ക് അരി അടക്കമുള്ള പലചരക്ക് സാധനങ്ങളും വാങ്ങി നല്‍കിയിട്ടുണ്ട്.
പ്രധാന്‍മന്ത്രി ആവാസ് യോജന പ്രകാരം ഇവര്‍ക്ക് വീട് ലഭ്യമാക്കാനുള്ള നടപടി പാര്‍ട്ടി ജില്ലാ കമ്മിറ്റി മുന്‍കൈയെടുക്കും. ഇത്തരത്തില്‍ നിരവധി വീടുകളാണ് പ്രദേശത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പി.ജെ. ജോസഫ് വര്‍ഷങ്ങളായി എംഎല്‍എയാണ്. പതിറ്റാണ്ടുകളായി പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തിലാണ് ഇത്തരത്തിലൊരു ദുരവസ്ഥ എന്നത് ഖേദകരണമാണെന്നും ശശി ചാലയ്ക്കല്‍ കുറ്റപ്പെടുത്തി.
പാവപ്പെട്ടവരെ തിരിഞ്ഞ് നോക്കാത്ത ഇത്തരത്തിലുള്ള രാഷ്ട്രീയ ധിക്കാരത്തിനെതിരെ ബിജെപി ശക്തമായ മുന്നോട്ട് വരികയും ഇവര്‍ക്ക് എല്ലാം സഹായവുമായി ഒപ്പമുണ്ടാകുമെന്നും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എസ്. മനോജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: