അര്‍മീനിയയും അസര്‍ബൈജാനും തമ്മിലെ സംഘര്‍ഷം തുറന്ന യുദ്ധത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.നഗോര്‍ണോ-കരോബാക് എന്ന തര്‍ക്കപ്രദേശമാണ് ഇരു രാജ്യങ്ങളും തമ്മിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം.സോവിയറ്റ് ശിഥിലീകരണത്തിന് തുടക്കംകുറിച്ച 1988 മുതല്‍ സംഘര്‍ഷം ആരംഭിക്കുകയും അര്‍മീനിയയും അസര്‍ബൈജാനും സ്വതന്ത്ര റിപ്പബ്ലിക്കുകളായതോടെ സംഘര്‍ഷം രൂക്ഷമാകുകയും ചെയ്യുകയായിരുന്നു ഇരുരാജ്യങ്ങളും തമ്മില്‍.4400 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള നഗോര്‍ണോ-കരോബാക് അസര്ബൈജാന് ഉള്ളിലാണ് നിലകൊള്ളുന്നതെങ്കിലും അര്‍മീനിയന്‍ വംശജര്‍ക്കാണ് ഭൂരിപക്ഷം-ഇതാണ് ഈ സംഘര്‍ഷത്തിന്റെ അടിസ്ഥാനപ്രശ്നവും.അര്‍മീനിയയുടെ പിന്തുണയോടെ ഇവിടെ 1994 മുതല്‍ അര്‍മീനിയന്‍ വംശജര്‍ സ്വന്തം നിലയില്‍ ഭരണസംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. അസര്‍ബൈജാന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയായ ആര്‍ട്ട്സാഖ് എന്നും പേരുള്ള നഗോര്‍ണോ-കാരബാഖ് പ്രദേശത്തിനായി മുന്‍ സോവിയറ്റ് രാജ്യങ്ങളായ അര്‍മീനിയയും അസര്‍ബൈജാനും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.അസര്‍ബൈജാന്റെ ഭാഗമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഈ പ്രദേശത്തിന്റെ നിയന്ത്രണം1988-1994 കാലത്ത്ഇരുരാജ്യങ്ങളും തമ്മിലുണ്ടായ യുദ്ധത്തിനുശേഷം അര്‍മീനിയന്‍ സൈന്യം ഏറ്റെടുക്കുകയായിരുന്നു.
തുര്‍ക്കി 4000 സൈനികരെ അസര്‍ബൈജാന്റെ സഹായത്തിനായി എത്തിച്ചത്തോടെ മതപരമായ മാനങ്ങളും ഈ പ്രശ്നത്തിന് വന്നിരിക്കയാണ്. ദശാബ്ദങ്ങള്‍നീണ്ട തര്‍ക്കത്തിന്റെപേരില്‍ നേരത്തേയും ഒട്ടേറെത്തവണ ഇരുരാജ്യവും ഏറ്റുമുട്ടിയിരുന്നു.1991-ലെ യുദ്ധത്തില്‍ 30,000 പേരാണ് മരിച്ചത്.റഷ്യക്കു അര്‍മീനിയയുമായി പ്രതിരോധ കരാറുണ്ട്. അസര്‍ബൈജാനു തുര്‍ക്കിയുടെ പിന്തുണയും.
ലോകവിപണിയിലേക്കുള്ള എണ്ണവാതക പൈപ്പ് ലൈനുകളുടെ ഇടനാഴിയായ സൗത്ത് കോക്കസസില്‍ ഈ രണ്ടു മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകള്‍ തമ്മിലുള്ള സംഘര്‍ഷം രാജ്യാന്തരതലത്തിലും ആശങ്കയുയര്‍ത്തിയിരിക്കുകയാണ്. ഇരു രാജ്യങ്ങളും ഇപ്പോള്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.
ദശാബ്ദങ്ങള്‍ നീണ്ട തര്‍ക്കത്തിന്റെ പേരില്‍ നേരത്തേയും ഒട്ടേറെത്തവണ ഇരുരാജ്യവും ഏറ്റുമുട്ടിയിരുന്നു. 1991-ലെ യുദ്ധത്തില്‍ 30,000 പേരാണ് മരിച്ചത്. മുസ്ലിം ഭൂരിപക്ഷമുള്ള അസര്‍ബൈജാനും ക്രിസ്ത്യന്‍ മേധാവിത്വമുള്ള അര്‍മേനിയയും തമ്മിലുള്ള സംഘര്‍ഷത്തില്‍ ലോകം ചേരിതിരിയാനുള്ള സാദ്ധ്യതകള്‍ ഏറെയാണ്. പാക്കിസ്ഥാന് ഇതിനകം തന്നെ തുര്‍ക്കിക്കു പിന്തുണയുമായി വന്നിട്ടുണ്ട്. മോസ്കോയും അങ്കാറയും യഥാക്രമം റഷ്യയുടെയും തുര്‍ക്കിയുടെയും തലസ്ഥാനങ്ങളാണ്. ഇവര്‍ യെരവാന്‍, ബേക്കൂ എന്നിവയുടെ നിയന്ത്രണം പരോക്ഷമായി കൈയടക്കുന്നതു ലോകസമാധാനത്തിന് തന്നെ ഭീഷണിയാണ്. മുംബൈയില്‍ നിന്നും ചബാഹര് തുറമുഖം വഴി മോസ്കോയിലേക്കുള്ള ഭാരതത്തിന്റെ വ്യാപാര ഇടനാഴിയിലെ നിര്‍ണായക പാത കടന്നു പോകുന്നത് അസര്‍ബൈയ്ജാന്‍ വഴിയാണ്. അതുകൊണ്ടു തന്നെ ഇവിടെയുണ്ടാകുന്ന ഓരോ സംഘര്‍ഷവും നമ്മളെയും ബാധിക്കും. ലോകകമ്പോളത്തിലേക്ക് എണ്ണയും വാതകവും ഈ മേഖലയിലൂടെയാണ് കൊണ്ടുപോകുന്നത്.യുദ്ധസമാന സാഹചര്യമുണ്ടാവുകയാണെങ്കില്‍ അത് ലോക കമ്പോളത്തെ തന്നെ പ്രതികൂലമായി ബാധിക്കും എന്നുറപ്പാണ്.
ഡോ. സന്തോഷ് മാത്യു
അസിസ്റ്റന്റ് പ്രൊഫസര്‍, സെന്റര്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് പോണ്ടിച്ചേരി
കേന്ദ്ര സര്‍വ്വകലാശാല 9487982282
പ്രതികരിക്കാൻ ഇവിടെ എഴുതുക: