കോഴിക്കോട്: ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനത്തിനെതിരെ സിപിഐ. ബാര്‍ കോഴക്കെതിരെ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ പങ്കെടുത്തതിന്റെ കേസ് തീരാത്ത എഐവൈഎഫ്, ഡിവൈഎഫ്ഐ സഖാക്കളുണ്ടെന്നാണ് സി പി ഐ യുവജന വിഭാഗം നേതാക്കള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്. എഐഎസ്എഫ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അശ്വിന് ആവള പരസ്യ പ്രതികരണവുമായി രംഗത്തെത്തി. എന്നാല്‍ സി പി എമ്മുകാര്‍ കൂട്ടത്തോടെ യുവജന നേതാവിനെ കമന്റുമായി ആക്രമിക്കുകയാണ്.
ശ്രീ നാരായണ ഗുരുദേവന്റെ പേരിലുള്ള ഓപ്പണ്‍ സര്വ്വകലാശാലക്കുമെതിരെയും എഐഎസ്എഫ് രംഗത്തെത്തിയത് സി പി എമ്മിന് തിരിച്ചടിയായി.നവോത്ഥാന നായകന് ഗുരുദേവന്റ പേരില്‍ തുടങ്ങുന്ന ഓപ്പണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി കള്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കാന്‍ കാരണമാകുമെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ. അരുണ്‍ ബാബു പറഞ്ഞു.. ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല പ്രതീക്ഷയും ആശങ്കളും എന്ന വിഷയത്തില്‍ എഐഎസ് എഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു തരം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൂടെ കാരണമാകുന്നതരത്തില്‍ ധൃതിപിടിച്ചു യാതൊരു അടിസ്ഥാന സൗകര്യം പോലും ഒരുക്കാതെ വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച പോലും നടത്താതെ ഒക്ടോബര്‍ 2 നു എടുത്തുചാടി ഓപ്പണ്‍ സര്‍വ്വകലാശാല പ്രഖ്യാപനം നടത്തിയത.്
സര്‍ക്കാരിനെതിരെ കോടതിയില്‍ നിന്ന് വിധി വരാന്‍ കാരണമായതോടപ്പം ഗുരുദേവന്റ പേര് മോശമായി വലിച്ചിഴക്കാന്‍ കാരണമാവുന്നുണ്ടെന്നും, 79ല്‍ അച്യുതമേനോന് ദീര്‍ഘ വീക്ഷണത്തോടെ ആരംഭിച്ച പാരലല്‍ കോളേജുകള്‍ക്ക് മരണ മണി മുഴക്കുന്നത് സ്വാശ്രയ കോളേജ് കള്‍ക്ക് വിദ്യാഭ്യാസ കച്ചവടത്തിന് വലിയ അവസരം നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വെബിനാറില്എഐ എസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് അശ്വിന് ആവള അധ്വക്ഷത വഹിച്ചു. വെബിനാറില്‍ എസ് എഫ് ഐ ഇതര സംഘടനകളെ പങ്കെടുപ്പിച്ചതിലും സി പി എം അമര്‍ഷത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: