തൊടുപുഴ: വിശിഷ്ടസേവനത്തിന് ഈ വര്‍ഷത്തെ കേരള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡല്‍ നേടിവരില്‍ തൊടുപുഴ എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സുദീപ്കുമാര്‍ എന്‍.പിയും ദേവികുളം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. വിജയകുമാറും. 2010-ല്‍ നേരിട്ടുള്ള നിയമനത്തിലൂടെ എക്സൈസ് ഇന്‍സ്പെക്ടറായി ജോലിയില്‍ പ്രവേശിച്ചവരാണ് ഇരുവരും. സുദീപ്കുമാര്‍ ഇടുക്കി ഇന്റലിജന്‍സ് ബ്യൂറോയിലും എറണാകുളം ആന്റി നര്‍ക്കോട്ടിക് സ്വാഡിലും മറയൂര്‍ എക്സൈസ് റെയ്ഞ്ചിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഇന്റലിജന്‍സ് ബ്യൂറോയിലെ സേവനകാലത്ത് മൂന്നാര്‍ തോട്ടം മേഖലകളിലെ വ്യാജമദ്യ ലോബികള്‍ക്കെതിരെയും തമിഴ്നാട് അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള കഞ്ചാവ് കള്ളക്കടത്തിന് എതിരെയും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്നാട്, പഞ്ചിം ബംഗാള്‍, അസം സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് കഞ്ചാവ് ലോബികള്‍ക്കെതിരായി രഹസ്യ അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അടുത്ത കാലത്ത് തൊടുപുഴ ടൗണില്‍ നിന്നും 50 കിലോ ഗ്രാം കഞ്ചാവും 40 ലക്ഷത്തിന്റെ ഹാഷിഷ് ഓയിലും പിടികൂടിയിരുന്നു. ഇടുക്കി ജില്ലയിലെ വണ്ണപ്പുറം നാടിയാനിക്കല് എന്‍.എന്‍.പദ്മനാഭന്റെയും സതി പദ്മനാഭന്റെയും മകനാണ്.
ജി. വിജയകുമാര്‍ ജില്ലയിലെ വിവിധ ഓഫീസുകളായ കമ്പംമെട്ട് ചെക്പോസ്റ്റ്, അടിമാലി റേഞ്ച്, തങ്കമണി റേഞ്ച്, നാര്‍ക്കോട്ടിക് സ്ക്വാഡ് അടിമാലി, ഉടുമ്പന്‍ചോല റേഞ്ച് എന്നിവിടങ്ങളില്‍ ജോലി നോക്കിയിട്ടുണ്ട്. 200ല്‍ അധികം നാര്‍ക്കോട്ടിക് കേസുകളിലായി 11 കിലോ ഹാഷിഷ് ഓയില്‍, 100 കിലോയിലധികം കഞ്ചാവ്, കഞ്ചാവ് ചെടികള്‍, ലഹരി ഗുളികകള്‍, ലഹരി കൂണ്, 400ല്‍ അധികം അബ്കാരി കേസുകളും കണ്ടെടുത്തിട്ടുണ്ട്.
ഇക്കാലയളവില്‍ 350ല്‍ അധികം കേസുകള്‍ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കല്ലാര്‍ പട്ടം കോളനി ചോറ്റുപാറ ശ്രീനിലയത്തില്‍ പരേതരായ രാമകൃഷ്ണ പിള്ളയുടെയും ഗോമതിയമ്മയുടെയും അഞ്ച് മക്കളില്‍ ഇളയ ആളാണ്. ഭാര്യയും രണ്ട് പെണ്മക്കള്ക്കും അടങ്ങുന്നതാണ് കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: