സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുമായുള്ള കൂടിക്കാഴ്ചകള്‍ സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ മറ്റൊന്നും തനിക്ക് അറിയില്ലെന്നും ശിവശങ്കറിനെ നിര്‍ദേശിച്ചത് ഓര്‍മ്മയില്ലെന്നും ചിലപ്പോള്‍ നിര്‍ദ്ദേശിച്ചേക്കാമെന്നും മുഖ്യമന്ത്രിയുടെ വിശദീകരണം. ഇതോടെ എല്ലാം മുഖ്യമന്ത്രിക്ക് അറിയാമെന്ന സ്വപ്നയുടെ മൊഴി സത്യമാണെന്നും വ്യക്തമായി.
ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധം എന്ന് തുടങ്ങി എന്ന് അറിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി യുഎഇ കോണ്‍സുലേറ്റ് ജനറലിനൊപ്പം സ്വപ്നയും തന്നെ ക്ലിഫ് ഹൗസില്‍ വന്ന് നിരവധി തവണ കണ്ടിട്ടുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സമ്മതിച്ചു. കോണ്‍സുലേറ്റ് ജനറല്‍ വരുന്ന സമയത്തൊക്കെ സ്വപ്ന ഒപ്പമുണ്ടായിരുന്നു എന്നുള്ളത് വസ്തുതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് മിനിസ്റ്ററും കോണ്‍സുലേറ്റ് ജനറലും തമ്മില്‍ കാണുന്നതില്‍ യാതൊരു അസാധാരണത്വമോ അസാങ്കേതികത്വമോ ഇല്ല. എപ്പോഴൊക്കെ കോണ്‍സുലേറ്റ് ജനറല്‍ വന്നിട്ടുണ്ടോ അപ്പോഴൊക്കെ സ്വപ്നയും ഉണ്ടായിട്ടുണ്ട്.
ശിവശങ്കറിനെ എല്ലാ കാര്യങ്ങളും ചുമതലപ്പെടുത്തിയോ ഇല്ലയോ എന്നുള്ളത് ഓര്‍ക്കുന്നില്ല. അതേസമയം ഓഫീസില്‍ ആരെയാണ് ബന്ധപ്പെടേണ്ടതെന്ന് അവര്‍ ചോദിച്ചാല്‍ സ്വാഭാവികമായി തന്റെ അന്നത്തെ സെക്രട്ടറി എന്ന നിലയില്‍ ശിവശങ്കറിനെ ബന്ധപ്പെടൂ എന്ന് പറഞ്ഞിട്ടുണ്ടാകും എന്ന മുന്‍കൂര്‍ ജാമ്യവും മുഖ്യമന്ത്രി എടുത്തു. ഇതോടെ കോണ്‍സുലേറ്റുമായുള്ള എല്ലാ ഇടപാടുകളും ശിവശങ്കര്‍ വഴി മതിയെന്ന് നിര്‍ദ്ദേശിച്ചത് മുഖ്യമന്ത്രിയാണെന്ന സ്വപ്നയുടെ മൊഴിയും സത്യമാണെന്ന് തെളിഞ്ഞു. അതേസമയം മൊഴിയിലെ മറ്റെല്ലാ പരാമര്‍ശങ്ങള്‍ക്കും മറുപടി പറഞ്ഞ മുഖ്യമന്ത്രി സ്വപ്നയുടെ സ്പെയിസ് പാര്‍ക്കിലെ നിയമനം സംബന്ധിച്ചുള്ള ആരോപണങ്ങളില്‍ മറുപടി പറഞ്ഞില്ല.
സ്വപ്ന എന്‍ഫോഴ്സ്മെന്റിന് നല്കിയ മൊഴി ജന്മഭൂമിയാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. ഇതുവരെ വിവാദ സ്ത്രീ എന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി ഇന്നലെ സ്വപ്ന എന്ന പേര് പറയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: