കൊല്ലം: കാഷ്യൂ എക്പോർട്ട് പ്രമോഷൻ കൗൺസിൽ ജീവനക്കാരൻ ആത്മഹത്യ ചെയ്തു.എറണാകുളം ഉദയംപേരൂർ, മാളേക്കാട് റോഡ് ,കുളത്തൂർ ഹൗസിൽ ഷൺമുഖൻ (57) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ ഓഫീസിനു മുകളിലുള്ള ഷീറ്റടിച്ച റൂഫിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.
കാഷ്യൂ ഓഫീസിൽ നടക്കുന്ന അഴിമതിയ്ക്ക് എതിരെ ഇദ്ദേഹം ഉന്നത അധികാരികൾക്ക് പരാതി നൽകിയിരുന്നു .ഇതിനെ തുടർന്ന് ഷൺമുഖനെ വിശാഖപട്ടണത്തേക്ക് സ്ഥലം മാറ്റി. കോറോണ കാലത്തെ സ്ഥലം മാറ്റത്തിന് എതിരെ പരാതി നൽകിയതിനെ തുടർന്ന് കൊല്ലത്ത് ജോലിയിൽ തുടരാൻ അനുവദിക്കുകയായിരുന്നു. തുടർന്ന് പലരുടെയും ഭാഗത്ത് നിന്നും മാനസികമായി പീഡനം ഉണ്ടായിരുന്നതായും ബന്ധുകൾ ആരോപിക്കുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ശമ്പളം നൽകിയിരുന്നില്ല എന്നും കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് ഷൺമുഖൻ ആത്മഹത്യ ചെയ്തത് എന്ന് ബന്ധുക്കൾ ആരോപിച്ചു. ഭാര്യ ലീല ,മക്കൾ കൃഷ്ണപ്രിയ, ശ്രീ പ്രിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: