മിലാന്: തുടര്‍ച്ചയായി പന്ത്രണ്ട് മത്സരങ്ങളില്‍ തോല്‍വിയറിയാതെ കുതിച്ച ലോക ഒന്നാം നമ്പര്‍ ബെല്‍ജിയത്തിന് തോല്‍വി. നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബെല്‍ജിയത്തെ തോല്‍പ്പിച്ചു. അതേസമയം പോര്‍ച്ചുഗലും ഫ്രാന്‍സും തമ്മിലുള്ള മത്സരം ഗോള്‍ രഹിതസമനലിയല് പിരിഞ്ഞു.
ഒരു ഗോളിന് പിന്നിട്ടുനിന്ന ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവിലൂടെയാണ് വിജയം നേടിയത്. തുടക്കത്തില്‍ റൊമേലു ലുകാകു പെനാല്‍റ്റി ഗോളാക്കി ബെല്‍ജിയത്തെ മുന്നിലെത്തിച്ചു. ഗോള്‍ വീണതോടെ ശക്തമായി പൊരുതിയ ഇംഗ്ലണ്ട് മാര്‍കസ് റാഷ്ഫോര്‍ഡിന്റെ ഗോളില്‍ സമനില പിടിച്ചു. തുടര്‍ന്ന് മേസണ്‍ മൗണ്ടും ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി.
ഈ വിജയത്തോടെ ഇംഗ്ലണ്ട് ഗ്രൂപ്പ് രണ്ടില്‍ ഒന്നാംസ്ഥാനത്തെത്തി. ബെല്‍ജിയമാണ് രണ്ടാംസ്ഥാനത്ത്. ഐസ്ലന്ഡിനെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഡെന്മാര്ക്കിനാണ് മൂന്നാം സ്ഥാനം.
ഗ്രൂപ്പ് മൂന്നിലെ പോര്‍ച്ചുഗല്‍- ഫ്രാന്‍സ് പോരാട്ടത്തില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ അടിക്കാനായില്ല. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഇഞ്ചുറി ടൈമില്‍ ഗോള്‍ അടിക്കാന്‍ അവസരം ലഭിച്ചതാണ്. പക്ഷെ റൊണാള്‍ഡോയുടെ ഷോട്ട് ഫ്രാന്‍സ് ഗോളി രക്ഷപ്പെടുത്തി. ഫ്രാന്‍സ് അവസാന നിമിഷങ്ങളല് എംബാപ്പെയെ ഇറക്കിയെങ്കിലും ഫലം കണ്ടില്ല.
ഈ സമനിലയോടെ പോര്‍ച്ചുഗല്‍ ഏഴു പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. ഫ്രാന്‍സിനും ഏഴു പോയിന്റുണ്ട്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ അവര്‍ പോര്‍ച്ചുഗലിന് പിന്നിലാണ്.
മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്വീഡനെ തോല്‍പ്പിച്ചു. ഗ്രീസ് മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മോള്‍ഡോവയേയും സ്ലോവേനിയ ഏകപക്ഷീയമായ ഒരു ഗോളിന് കോസോവയേയും തോല്‍പ്പിച്ചു. ഇറ്റലിയെ പോളണ്ട് ഗോള്‍രഹിത സമനിലയില്‍ തളച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: