കൊñം: കോവിഡ് സുരക്ഷാ മാനദണ്ഡങള്‍ ലംഘിച്ച് കടലില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടുകള്‍ക്കെതിരെ നടപടി ശക്തമാക്കി മറൈന്‍ എന്‍ഫോഴ്സ്മെന്റ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ ഭരമകൂടം 144 പ്രഖ്യാപിച്ചശേഷം കടലില്‍ പോയ അമ്പതോളം ബോട്ടുകള്‍ ഇപ്പോഴും കടലില്‍ മത്സ്യബന്ധനം തുടരുകയാണ്.
കൊല്ലം അരവിള കടവില്‍ നിന്ന് വിലക്ക് ലംഘിച്ച് കടലില്‍ മത്സ്യബന്ധനം നടത്തിയശേഷം ഇരുട്ടിന്റെ മറവില്‍ മടങിയെത്തിയ ആന്‍മരിയാ ബോട്ടിനെ നാട്ടുകാര്‍ തടഞ്ഞു. വന്‍കിട ബോട്ടുടമകള്‍ നടത്തിയ നിയമംലംഘനത്തിന്റെ തെളിവാണിതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. വന്‍കിടക്കാര്‍ക്ക് ഒത്താശ ചെയ്യുകയും സാധാരണ മത്സ്യത്തൊഴിലാളികള്‍ക്ക് നീതി നിഷേധിക്കുകയും ചെയ്യുó നടപടിയിð അവര്‍ ശക്തമായി പ്രതിഷേധിച്ചു. ഇതോടെയാണ് നിയന്ത്രണം കര്‍ശനമാക്കാന്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് തീരുമാനിച്ചത്.
കോവിഡിനെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പ് പെടാപാടുപെടുമ്പോഴാണ് ചില ബോട്ടുടമകള്‍ സംഘടനാ നേതാക്കന്മാരുള്പ്പടെ വിലക്ക് ലംഘിച്ച് ബോട്ടുകളെ കടലില്‍ മത്സ്യബന്ധനത്തിനയച്ചത്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ ശക്തികുളങര നീïകര ഹാര്‍ബര്‍ അടയ്ക്കുകയും ഇവിടെ നിന്ന് കടലില്‍ പോകുന്നത് തടയുകയും ചെയ്തിരുന്നു. എന്നാല്‍ കടലില്‍ കിടക്കുന്ന ബോട്ടുകളെ പിഴയില്‍ നിന്ന് രക്ഷപെടുത്താന്‍ ഒരു വിഭാഗം ബോട്ടുടമകള്‍ ശക്തികുളങര ഹാര്‍ബറിനുള്ളില്‍ 144 ലംഘിച്ച് യോഗം ചേര്óിരുന്നു.
അതേസമയം ഉടന്‍ ശക്തികുളങര, നീïകര ഹാര്‍ബര്‍ തുറക്കേïെന്ന ഉറച്ച നിലപാടിലാണ് ചെറുകിട ബോട്ടുടമകള്‍. നിയമലംഘകരുടെ സമ്മര്‍ദ്ദത്തിനു വഴങി ഹാര്‍ബര്‍ തുറന്നാല്‍ പ്രതിരോധിക്കാനാണ് അവരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: