കൊച്ചി: മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവരായ ശിവശങ്കരനും മന്ത്രി ജലീലും രക്ഷപ്പെട്ടുവെന്ന് ആരും ധരിക്കേണ്ടെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ വരും ദിവസങ്ങളില്‍ കാണാമെന്നും അദേഹം പറഞ്ഞു. വഴിയേ പോണവരെ പ്രതിചേര്‍ക്കാന്‍ ഇത് കേരളാ പോലീസിന്റെ അന്വേഷണമല്ല, തെളിവുകളും സാക്ഷിമൊഴികളും ആവശ്യത്തിന് ശേഖരിച്ച ശേഷം ഒരു കോടതി വഴിയും നിയമത്തിന്റെ പഴുതുകള്‍ തുരന്ന് രക്ഷപ്പെടാനാവാത്ത വിധം പ്രതികളെ പൂട്ടുമെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഉപ്പു തിന്നവന്‍ വെള്ളം കുടിയ്ക്കും.
ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ വരും ദിവസങ്ങളില്‍ കാണാം, ആര് രക്ഷപ്പെട്ടുവെന്നാണ് സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും ധരിച്ചിരിക്കുന്നത്, ശിവശങ്കരനോ ? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി ! ശിവശങ്കരനുള്ള കുരുക്ക് മുറുകുകയാണ്, പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്, വഴിയേ പോണവരെ പ്രതിചേര്‍ക്കാന്‍ ഇത് കേരളാ പൊലീസിന്റെ അന്വേഷണമല്ല, തെളിവുകളും സാക്ഷിമൊഴികളും ആവശ്യത്തിന് ശേഖരിച്ച ശേഷം ഒരു കോടതി വഴിയും നിയമത്തിന്റെ പഴുതുകള്‍ തുരന്ന് രക്ഷപ്പെടാനാവാത്ത വിധം പ്രതികളെ പൂട്ടും.
മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവരായ ശിവശങ്കരനും മന്ത്രി ജലീലും രക്ഷപ്പെട്ടുവെന്ന് ആരും ധരിക്കണ്ട, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ പലമാതിരി തടസ്സപ്പെടുത്താന്‍ സംസ്ഥാന് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്, പ്രിയപ്പെട്ടവരെ രക്ഷിക്കാനും അന്വേഷണത്തെ തടസ്സപ്പെടുത്താനും മുഖ്യമന്ത്രി തന്നെയാണ് ഇതിന് പിന്നില്‍, സി.സി.ടി.വി ദൃശ്യങ്ങള്‍ കൈമാറാന്‍ വൈകിയതും മറ്റൊന്നും കൊണ്ടല്ല, ശിവശങ്കരനും ജലീലും കുടുങ്ങിയാല്‍ മുഖ്യമന്ത്രിയുടെ പങ്കും വ്യക്തമാകും, രക്ഷപ്പെട്ടുവെന്ന് ആശ്വസിക്കാന്‍ വരട്ടെ,,! പ്രിയപ്പെട്ടവര്‍ കുടുങ്ങിയാല്‍ രാജിവെച്ചൊഴിയാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ,,? അത് പിണറായി വിജയന് തന്നെ പറഞ്ഞ പോലെ ഒരു ഭരണാധികാരിക്ക് ഏറ്റവും കുറഞ്ഞത് മാന്യതയുടെ മൂന്നക്ഷരം വേണം ‘ഉളുപ്പ്’
പ്രതികരിക്കാൻ ഇവിടെ എഴുതുക: