കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ത്ഥാടനം ആശങ്കയുണര്‍ത്തുന്ന ഗുരുതരമായ വിഷയമാണെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. ഭക്തരില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കുന്ന ചില നിലപാടുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ഭക്തരും ക്ഷേത്ര വിശ്വാസത്തെ എങ്ങനെ കളങ്കപ്പെടുത്താന്‍ കഴിയുമെന്നു ചിന്തിക്കുന്നവരും സമൂഹമാധ്യമങ്ങളിലൂടെ കൊമ്പുകോര്‍ക്കുന്ന സാഹചര്യമാണ്.
ലോകം മുഴുവന്‍ നൂറ്റാണ്ടുകളായി ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു തീര്‍ത്ഥാടനകേന്ദ്രത്തെക്കുറിച്ചു തീരുമാനമെടുക്കുമ്പോള്‍ ഉത്തരവാദിത്വബോധത്തോടെയുള്ള ഒരു സമീപനം സര്‍ക്കാര്‍ കൈക്കൊള്ളേണ്ടിയിരുന്നു. ക്ഷേത്ര വിശ്വാസത്തെ തകര്‍ക്കാനുദ്ദേശിക്കുന്ന ശക്തികള്‍ ഈ അവസരം ഉപയോഗിച്ചേക്കാം. അങ്ങനെയുള്ളവര്‍ക്ക് അവസരമൊരുക്കികൊടുക്കാന്‍ സര്‍ക്കാരും ദേവസ്വവും തയാറാകരുത്.
വിഷയത്തില്‍ ഹൈന്ദവ ആചാര്യന്മാരെയും, വിവിധ സാമുദായിക സംഘടനാ നേതാക്കളെയും വിശ്വാസത്തിലെടുക്കാനും അവരുടെ യുക്തിബോധത്തോടെയുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചു തീരുമാനങ്ങളെടുക്കണമെന്നും സമിതി സംസ്ഥാന സെക്രട്ടറി എ.പി. ഭരത്കുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: