തിരുവനന്തപുരം : വിജയ് പി. നായരെ കൈയേറ്റം ചെയ്ത കേസില്‍ ഭാഗ്യ ലക്ഷ്മിയും സുഹൃത്തുക്കളും ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കീഴ് കോടതി തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
യൂടൂബറെ മുറിയില്‍ കയറി കൈയേറ്റം ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ പോലീസ് അറസ്റ്റ് ചെയ്യുമെന്നതിനാലാണ് ഇപ്പോള്‍ ഹൈക്കോടതിയിലേക്കും നീങ്ങുന്നത്. പോലീസ് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ചുമക്കിയിട്ടുള്ള കുറ്റങ്ങള്‍ പരസ്പര വിരുദ്ധമാണെന്നാകും ഇവര്‍ ഹര്‍ജിയില്‍ അറിയിക്കുക. കൂടാതെ വിജയ് പി. നായരെ കൈയേറ്റം ചെയ്യുമ്പോള്‍ പിടിച്ചെടുത്ത ഇയാളുടെ മൊബൈലും ലാപ്ടോപ്പും ഇവര്‍ തിരിച്ചേല്‍പ്പിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് നല്കുന്ന ഹര്‍ജിയില്‍ ഇക്കാര്യവും അറിയിക്കും.
ഇവര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നതിനാല്‍ അറസ്റ്റ് തള്ളിക്കളയാനാകില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യത്തിനായി ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ശ്രമിക്കുന്നത്.
അതേസമയം ഹൈക്കോടതിയില്‍ ഇവര്‍ സമര്‍പ്പിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടി നോക്കിയ ശേഷം മതി തുടര്‍നടപടികളെന്ന നിലപാടിലാണ് ഇപ്പോള്‍ പോലീസ്. നിലവില്‍ പോലീസിന്റെ നിരീക്ഷണത്തിലാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍. എന്നാല്‍ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുമ്പോള്‍ ഇപ്പോള്‍ ചുമത്തിയിട്ടുള്ള ശക്തമായ വകുപ്പുകള്‍ക്ക് പുറമെ ഹൈക്കോടതിയിലും പോലീസ് കര്‍ശ്ശന നിലപാട് കൈക്കൊള്ളുമെന്നാണ് സൂചന. ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കള്‍ക്കുമെതിരെ വീഡിയോ സഹിതം തെളിവുള്ളതിനാല്‍ പിടിച്ചുപറി എന്നതിലുപരി ദേഹോപദ്രവം ഏല്‍പ്പിക്കല്‍, മോഷണക്കുറ്റം എന്നീ ആരോപണങ്ങളും ഇവര്‍ക്കുനേരെ ഉന്നയിക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: