തിരുവനന്തപുരം : കൊറോണയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക സഹായം വേണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യം തള്ളി സംസ്ഥാന സര്‍ക്കാര്‍. ബജറ്റില്‍ ദേവസ്വം ബോര്‍ഡിനായി 100 കോടി പ്രഖ്യാപിച്ച സര്‍ക്കാരാണ് ഇപ്പോള്‍ സഹായം നല്കുന്നതില് നിന്നും പിന്മാറുന്നത്.
ശബരിമലയില്‍ യുവതീ പ്രവേശനത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ദേവസ്വം ബോര്‍ഡിന്റെ വരുമാനം ഇടിഞ്ഞിരുന്നു. കൊറോണ വൈറസ് മഹാമാരി വ്യാപിക്കുകയും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് വരുമാനം ഒന്നുകൂടി ഇല്ലാതാവുകയായിരുന്നു. ഇതോടെ 60 കോടിയുടെ ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ നല്‍കാനാവില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ ധനസഹായം നിഷേധിക്കുകായിരുന്നു.
യുവതീ പ്രവേശനത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുകൂലിത്തതില് ഭക്തരില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബോര്‍ഡിന്റെ വരുമാനം ഇടിഞ്ഞതോടെ സംസ്ഥാന ബജറ്റില്‍ ബോര്‍ഡിന് 100 കോടിയുടെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തെങ്കിലും ഇതില്‍ 10 കോടി മാത്രമാണ് നല്‍കിയത്.
സര്‍ക്കാര്‍ നല്കിയ ഈ തുക കൊണ്ട് പൂര്‍ണ്ണമായി ശമ്പളം പോലും നല്‍കാനാകില്ലെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡ്. ബജറ്റില്‍ പ്രഖ്യാപിച്ച സഹായം പോലും നല്‍കാതെ സര്‍ക്കാര്‍ കയ്യൊഴിയുമ്പോള്‍ വലിയ വെല്ലുവിളിയാണ് ദേവസ്വം ബോര്‍ഡ് നേരിടുന്നത്. ശബരിമല മണ്ഡല കാലത്തെ മുന്നൊരുക്കങ്ങളെയും ഈ പ്രതിസന്ധി സാരമായി ബാധിക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: