വാഷിങ്ടണ്‍: ചൈനീസ് ഭീഷണിക്കെതിരെ ലോകം ഉണര്ന്നെണീറ്റതായി അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. ഇന്ത്യക്കെതിരെ വടക്കന്‍ അതിര്‍ത്തിയില്‍ യഥാര്‍ത്ഥ നിയന്ത്രണരേഖക്ക് സമീപം ചൈന 60,000 സൈനികരെ വിന്യസിച്ചതായും പോംപിയോ പറഞ്ഞു. ടോക്കിയോയില്‍ ചേര്‍ന്ന അമേരിക്ക, ഇന്ത്യ, ജപ്പാന്, ഓസ്ട്രേലിയ ക്വാഡ് സഖ്യ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ശേഷം സംസാരിക്കുയായിരുന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി.
ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ടോക്കിയോയില്‍ പോംപിയോ ചര്‍ച്ച നടത്തി. ഇന്ത്യോ-പസഫിക് മേഖലിയിലെയും ആഗോളതലത്തിലെയും സമാധാനം, സുരക്ഷ, സുസ്ഥിരത, മുന്നേറ്റം എന്നീ വിഷയങ്ങളില്‍ യോജിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും പങ്കുവച്ചു. ജയശങ്കറുമായുള്ള കൂടിക്കാഴ്ച ഗുണപരമായിരുന്നുവെന്ന് പോംപിയോ പറഞ്ഞു. ചൈനയുടെ ഭീഷണി ശക്തമാകുന്ന സാഹചര്യത്തില്‍ അതിനെ നേരിടുന്നതില്‍ ഇന്ത്യക്ക് വലിയ സ്ഥാനമാണുള്ളതെന്നും ക്വാഡിലെ സഖ്യരാഷ്ട്രങ്ങളുമൊരുമിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഭീഷണിക്കെതിരെ പോരാടുമെന്നും റേഡിയോ അഭിമുഖത്തില്‍ സംസാരിക്കുമ്പോള്‍ പോംപിയോ പറഞ്ഞു.
ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തിയില്‍ വന്‍തോതില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ് ചൈന. വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസിനെക്കുറിച്ച് അന്വേഷിക്കാന്‍ ഓസ്ട്രേലിയ ആവശ്യപ്പെട്ടപ്പോള്‍ ചൈന ഭീഷണിപ്പെടുത്താനാണ് ശ്രമിച്ചത്, പോംപിയോ ഓര്‍മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: