അഫ്സല് ഖാന് ശരീരംകൊണ്ടും മനസ്സുകൊണ്ടും മഹിഷാസുരന്റെ അവതാരമായിരുന്നു. പരാക്രമത്തിലും ക്രൂരതയിലും കുപ്രസിദ്ധനായിരുന്നു. താന്‍ വിഗ്രഹ വിരോധിയാണെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയായിരുന്നു. ഹിന്ദു ദ്രോഹിയും വിശ്വാസ വഞ്ചകനും ആയിരുന്നു. ഭോസ്ലേ വംശത്തിന്റെ ബദ്ധശത്രുവായിരുന്നു. 1648 ല്‍ ശഹാജി രാജയെ ചങ്ങലകൊണ്ട് ബന്ധിച്ച് ബീജാപ്പൂര്‍ നഗരത്തില്‍ ശോഭായാത്ര നടത്തിയത് അഫ്സല്‍ഖാന്‍ ആയിരുന്നു. 1655 ല്‍ കര്‍ണാടകത്തിലെ കനകഗിരി കോട്ട ആക്രമിച്ച സന്ദര്‍ഭത്തില്‍ ശിവാജിയുടെ ജ്യേഷ്ഠനായ സംഭാജിയെ ചതിച്ചുകൊന്നതും അഫ്സല്ഖാനായിരുന്നു. അഫ്സല്‍ഖാന്റെ അധീനതയിലായിരുന്ന വായി പ്രദേശം ജാവലി വനപ്രദേശം ഉള്‍പ്പെടെ ശിവാജി കൈയടക്കുകയും ചെയ്തിരിക്കുന്നു. ഇതും ഖാന്റെ ക്രോധത്തെ വര്‍ധിപ്പിക്കാന്‍ കാരണമായി.
അഫ്സല്‍ഖാന്റെ സ്വഭാവവിശേഷത്തെപ്പറ്റി എല്ലാവര്ക്കും അറിവുള്ളതാണ്. ഇദ്ദേഹത്തിന്റെ പേര് കേള്‍ക്കുമ്പോള്‍തന്നെ പ്രസിദ്ധരായ വീരന്മാര് പോലും ചെന്ന് കീഴടങ്ങുമായിരുന്നു. ഇയാളെ സംബന്ധിച്ച ഭയം സിലോണ്‍വരെ വ്യാപിച്ചിരുന്നു. ഒരിക്കല്‍ ഔറംഗസേബിനും അഫ്സല്‍ഖാനുമായി ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. ഈശ്വരാധീനംകൊണ്ടാണ് രക്ഷപ്പെട്ടത്.
ഔറംഗസേബ് ദക്ഷിണ ഭാരതത്തിന്റെ രാജപ്രതിനിധിയായിരുന്നപ്പോള് ഒരിക്കല്‍ ബീജാപ്പൂര്‍ സൈന്യവുമായി യുദ്ധത്തിലേര്‍പ്പെട്ടു. ആ സമയത്ത് ബീജാപ്പൂരിന്റെ സര്‍വ്വസൈന്യാധിപനായിരുന്നു ഖാന് അഹമ്മദ്. ഇദ്ദേഹത്തിന്റെ കീഴില്‍ അഫ്സല്‍ഖാന്‍ സുബേദാര്‍ ആയി പ്രവര്‍ത്തിക്കുകയായിരുന്നു. അഫ്സല്‍ഖാന്റെ പരാക്രമത്തിനു മുന്നില്‍ ഔറംഗസേബ് നിഷ്പ്രഭനായി. ഔറംഗസേബിന് കീഴടങ്ങേണ്ടിവരുമെന്ന സ്ഥിതിയായി. ഔറംഗസേബ് രഹസ്യമായി ഖാന് മുഹമ്മദിന് ഒരു പത്രമയച്ചു. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ദല്‍ഹി സിംഹാസനം വെറുതെയിരിക്കില്ല എന്ന ഭീഷണിയായിരുന്നു അത്. പത്രം ലഭിച്ച ഖാന്‍മുഹമ്മദ് പേടിച്ചു. ദില്ലി ബാദുഷയുടെ വിരോധം, അതിന്റെ പരിണാമം ഭയങ്കരമായിരിക്കും എന്ന് ചിന്തിച്ച് അഫ്സല്ഖാനോട് ചോദിക്കാതെ ഔറംഗസേബിനെ മോചിപ്പിച്ചു. അഫ്സല്‍ഖാന്‍ ക്രുദ്ധനായി നേരെ ബീജാപ്പൂരില്‍ ചെന്നു. ഉടിയാബീഗത്തെ കാര്യം ബോധിപ്പിച്ചു. ഉടന്‍ സുല്‍ത്താന്‍ ഖാന് മുഹമ്മദിനെ ബീജാപ്പൂരിലേക്ക് വിളിപ്പിച്ചു. വിഷയം അറിയാതെ സര്‍വസൈന്യാധിപനായ ഖാന് അഹമ്മദ് ബീജാപ്പൂരിലെത്തി. ബീജാപ്പൂരിന്റെ പ്രവേശന കവാടം കടന്ന ഉടനെ അഫ്സല്‍ഖാന്‍ നിയോഗിച്ച ഭടന്മാര് ഖാന് മുഹമ്മദിനെ ആക്രമിച്ചു കൊന്നുകളഞ്ഞു. അങ്ങനെ അഫ്സല്‍ഖാന്റെ ക്രോധംകൊണ്ട് ഔറംഗസേബിന് പകരം ബീജാപ്പൂരിന്റെ സേനാപതിക്ക് തന്റെ ജീവന് നഷ്ടപ്പെട്ടു.
ഇങ്ങനെയുള്ള പരാക്രമിയായ സൈന്യാധിപന് വലിയ സേനയുമായി ശിവാജിയെ പിടിക്കാന്‍ പോകുന്നു എന്ന് കേട്ടവര്‍ കേട്ടവര്‍ ഭയക്കാന്‍ തുടങ്ങി. ഭാരതത്തിന്റെ ഭാഗ്യദേവതപോലും ഒന്നു ഞെട്ടി. ശിവാജിയുടെയും സ്വരാജ്യത്തിന്റെയും ഭാവിയെന്തായിരിക്കും എന്ന് എല്ലാവരും വ്യാകുലപ്പെട്ടു. ബീജാപ്പൂരില്‍ നിന്ന് പ്രചണ്ഡ സൈന്യവുമായി പുറപ്പെട്ട ഖാന്റെ ആന വഴിക്ക് മരിച്ചു. സുല്‍ത്താന്‍ ഉടനെ തന്നെ തന്റെ ആനയെ അഫ്സല്‍ഖാന്റെ ഉപയോഗത്തിനായച്ചു കൊടുത്തു. ഇങ്ങനെയൊക്കെയാണെങ്കിലും ശിവാജിയുമായുള്ള യുദ്ധത്തെപ്പറ്റിയുള്ള ചിന്ത ഖാന്റെ ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുന്നുണ്ടായിരുന്നു. വീണ്ടും ഏറെ ദൂരം യാത്ര ചെയ്തില്ല. സുല്‍ത്താനയച്ച ആനയും മരിച്ചു. ഇതോടെ അഫ്സല്‍ഖാന്റെ ആശങ്ക വര്‍ധിച്ചു. തനിക്ക് ജീവനോടെ തിരിച്ചുവരാന്‍ പറ്റുമോ? ഖാന് മുന്നൊരുക്കങ്ങള്‍ ചെയ്തിട്ടായിരുന്നു ശിവാജിയെ പിടിക്കാന്‍ പുറപ്പെട്ടത്. ഭാര്യമാരുടെ പാതിവ്രത്യം നഷ്ടപ്പെടാതിരിക്കാന്‍ തന്റെ അറുപത്തിനാല് ഭാര്യമാരേയും ഒരാഴ്ചക്കാലത്തെ ലീലാവിലാസങ്ങള്ക്കുശേഷം ഓരോരുത്തരെയായി തന്റെ വാളിന്നിരയാക്കി. ഇതിന്റെ സാക്ഷിയായി ഇന്നും ബീജാപ്പൂരില്‍ 64 സ്മാരകങ്ങള്‍ കാണാന്‍ സാധിക്കും. ഇതായിരുന്നു മുസ്ലിം സംസ്കാരം. ഹിന്ദു വീരന്മാര് യുദ്ധത്തിന് പുറപ്പെടുമ്പോള്‍ അമ്മമാരുടെ കാല് തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങുന്നു. ഭാര്യമാര്‍ ആരതി ഉഴിഞ്ഞ് തിലകം ചാര്‍ത്തി യാത്രയയ്ക്കുന്നു. ഇതാണ് ഭാരതീയ സംസ്കാരം. അഫ്സല്‍ഖാന്‍ തന്റെ ‘പുണ്യകര്‍മം’ പൂര്‍ത്തിയാക്കി നിശ്ചിന്തനായിട്ടാണ് ശിവാജിയെ പിടിക്കാന്‍ പുറപ്പെട്ടിരിക്കുന്നത്.
പര്‍വ്വതത്തില്‍നിന്നും ശിവാജിയെ സമതല പ്രദേശത്ത് കൊണ്ടുവന്നു കൊല്ലുക എന്ന തന്ത്രമാണ് അഫ്സല് ഖാന് പ്രയോഗിച്ചത്. പര്‍വ്വത പ്രദേശത്ത് വച്ച് ശിവാജിയെ നേരിടുന്നത് ദുഷ്കരമാണെന്ന് ഖാന് മനസ്സിലാക്കിയിരുന്നു. ശിവാജിയെ ഗിരിഗഹ്വരങ്ങളില്നിന്നും പുറത്തു ചാടിക്കാന്‍ എന്തു ചെയ്യണമെന്ന് അഫ്സല്‍ഖാന്‍ അറിയാമായിരുന്നു. ചതുരനായ ഖാന് ബീജാപ്പൂരില്‍ നിന്നും പുറപ്പെട്ട് വഴിയില്‍ കണ്ട ഗ്രാമങ്ങള്‍ കൊള്ളയടിച്ചും, ഗ്രാമങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും തീയിട്ടും, സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിച്ചും ക്ഷേത്രങ്ങള്‍ തകര്‍ത്തും ഗോഹത്യ നടത്തിയും മുന്നോട്ടു നീങ്ങി.
ശിവാജിയുടെ മര്‍മസ്ഥാനത്തുതന്നെ പ്രഹരിക്കണം എന്ന് നിശ്ചയിച്ച്, മഹാരാഷ്ട്രയില്‍ പൊതുവെ ആരാധ്യയും ശിവാജിയുടെ കുലദേവതയുമായ തുളജാപൂരിലെ ഭവാനീ ക്ഷേത്രത്തില്‍ പ്രവേശിച്ചു. അഷ്ടഭുജങ്ങളോടുകൂടിയ ദേവിയുടെ വിഗ്രഹം തകര്‍ത്തു. ഒരു പശുവിനെ കൊണ്ടുവന്ന് കഴുത്തറുത്ത് അതിന്റെ രക്തം അവിടെ ഒഴുക്കി. ഈ സംഭവം നടക്കുമ്പോള്‍ ഖാനോടൊപ്പം വളരെയധികം മറാഠാ വീരന്മാരും സൈനികരും ഉണ്ടായിരുന്നു. അതില്‍ ചിലര്‍ ശിവാജിയുടെ അടുത്ത ബന്ധുക്കളുമായിരുന്നു. ഹിന്ദുക്കളുടെ നിര്‍ഭാഗ്യവും ശാപവുമായിരുന്നു ഇത്. ദാഹീര്സേനിന്റെ കാലം മുതല്‍ ശിവാജിയുടെ കാലം വരെ ഇതായിരുന്നു ഹിന്ദുക്കളുടെ സ്ഥിതി. ഭവാനീക്ഷേത്രം നിര്‍മാര്‍ജനം ചെയ്ത് അവിടെ മസ്ജിദ് പണിയിപ്പിച്ചു ഖാന്.
തുടര്‍ന്ന് ഖാന്റെ യാത്ര പംഡര്പൂരിലെ വിംബാ ക്ഷേത്രത്തിലേക്കായിരുന്നു. അഫ്സല്‍ഖാന്‍ വരുന്നു എന്നറിഞ്ഞ ഗ്രാമീണരില്‍ ചിലര്‍ ചേര്‍ന്ന് വിഠോബായുടെ വിഗ്രഹം ക്ഷേത്രത്തില്‍നിന്നും ഏതോ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ഖാന് ക്ഷേത്രം തകര്‍ത്തു. വിഠോബായുടെ വിഗ്രഹം ഉടയ്ക്കാന്‍ സാധിച്ചില്ല. അവിടുന്ന് കോലാപൂരിലേക്ക് തിരിച്ചു. വഴിയില്‍ മുഴുവന്‍ കൊള്ളയും കൊലയും തീവെപ്പും ഗോഹത്യയും ക്ഷേത്രം തകര്‍ത്ത് പള്ളി പണിയലും അനസ്യൂതം നടന്നു. രഹസ്യദൂതന്മാരില്‍ നിന്നും എല്ലാ വിവരങ്ങളും ശിവാജിക്ക് തല്‍സമയങ്ങളില്‍ കിട്ടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ബീജാപ്പൂര്‍ ആസ്ഥാനത്തുനിന്നും താബൂലം എടുത്ത് (ബീഢാ) പ്രതിജ്ഞ ചെയ്ത് പുറപ്പെട്ട അഫ്സല് ഖാനോട് ഉലിയാബീഗം രഹസ്യമായി പറഞ്ഞ കാര്യം വരെ ചാരന്മാര് മുഖേന ശിവാജി അറിഞ്ഞിരുന്നു.
വിവരം അറിഞ്ഞ ജീജാ മാതാവിന്റെ ഹൃദയത്തില്‍ വ്യാകുലത അനുഭവപ്പെട്ടു. സ്വരാജ്യത്തെ ആക്രമിക്കാന്‍ വരുന്ന രാക്ഷസന്റെ മുന്നില്‍ മകന്റെ സ്ഥിതി എന്താകും എന്നായിരുന്നു അമ്മയുടെ വ്യഥ. ആ ദിവസങ്ങളില്‍ ശിവാജി തന്റെ ആത്മമിത്രങ്ങളോടും രാജനീതി, യുദ്ധനീതി നിപുണന്മാരുമായ സഹയോഗികളോടുമൊപ്പം രാജഗഡിനടുത്ത് ശിവപത്തനമെന്ന സ്ഥലത്തായിരുന്നു. എല്ലാവരും എന്തുചെയ്യണമെന്ന് നിരന്തരം വിചാരവിമര്‍ശനം ചെയ്തുകൊണ്ടിരുന്നു. തുളജാഭവാനിയുടെയും വിഠോബാ ഭഗവാന്റെയും ക്ഷേത്രം തകര്‍ത്ത് അനേകം അത്യാചാരങ്ങള്‍ സാധാരണക്കാരിലും അവരുടെ ജീവിതോപാധിയിലും ചെയ്തുകൊണ്ടിരിക്കുന്ന ഖാനെ അമര്‍ച്ച ചെയ്യാന്‍ ധര്മരക്ഷകനായ ശിവാജി എത്തും എന്ന് സര്‍വരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
അഫ്സല്‍ഖാനും അത് തന്നെയാണ് ഉദ്ദേശിച്ചിരുന്നത്, ഇക്കാണായ ദുഃഖങ്ങളും ദുരന്തങ്ങളും കണ്ട് ക്രുദ്ധനായ ശിവാജി മൈതാനത്തേങ്ങിറങ്ങിവരും. പര്‍വ്വതത്തില്‍നിന്ന് എലിയെ പിടിക്കുന്നത് കഷ്ടകരമാണ്. (കാട്ടെലി എന്നാണ് ഇവര്‍ ശിവാജിയെ വിശേഷിപ്പിച്ചിരുന്നത്) ശിവാജിയെ മൈതാനത്തേക്കിറക്കി പിടിക്കുക എന്നതായിരുന്നല്ലൊ ഖാന്റെ തന്ത്രം.
ശിവാജി, ഖാന്റെ കെണിയില്‍ വീണില്ല. തന്റെ ക്രോധാഗ്നി അടക്കി. ഇപ്പോള്‍ പര്‍വത പ്രദേശത്തുനിന്നും സമതലത്തിലേക്കുപോയാല് ഭവാനീ ദേവിയോടൊപ്പം സ്വരാജ്യ ലക്ഷ്മിയും നഷ്ടപ്പെടും. ആത്യന്തികമായി വിജയം വരിക്കണം. അതനുസരിച്ചാവണം ഖാനെ നേരിടുന്നത്. ഖാന്റെ സൈനിക ശക്തിക്കു മുന്പില് ശിവാജിയുടെ മാവളിക ബാലന്മാരുടെ ശക്തി തുലോം കുറവായിരുന്നു. അങ്ങനെയെങ്കില്‍ എവിടെ എങ്ങനെ ഈ അസുരനെ സംഹരിക്കാം എന്ന നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു ശിവാജി.
അവസാനം സഹപ്രവര്‍ത്തകരെ വിളിച്ച് തന്റെ തീരുമാനം അറിയിച്ചു. നമ്മുടെ സൈന്യം യുദ്ധസജ്ജമായി നില്ക്കട്ടെ. ജാവളി പ്രദേശത്തുവെച്ച് ഖാനെ നേരിടാം. നമുക്കിപ്പോള്‍ പ്രതാപഗഡില്‍ പോകാം. നിര്‍ണയം കേട്ട് സഹപ്രവര്‍ത്തകരുടെ ഹൃദയമിടിപ്പ് വര്‍ധിച്ചു. ഈ ദുസ്സാഹസത്തിനു പകരം ഖാനുമായി സന്ധി ചെയ്യുന്നതല്ലേ നല്ലതെന്ന അഭിപ്രായവും വന്നു. സന്ധി ചെയ്താല്‍ സ്വരാജ്യ സ്ഥാപനം എന്ന ലക്ഷ്യം അവസാനിക്കും, എന്റെ മരണവും സംഭവിക്കും. അതുകൊണ്ട് നിശ്ചയപൂര്വം ശിവാജി പറഞ്ഞു, ശ്രീരാമനും ശ്രീകൃഷ്ണനും ചെയ്തതുപോലെ രാക്ഷസന്മാരെയും അസുരന്മാരെയും സംഹരിച്ച് ധര്‍മരക്ഷണം നടത്താം. ആത്മവിശ്വാസത്തോടെ അന്തിമ വിജയത്തിനായി ഒരുക്കങ്ങള്‍ ആരംഭിച്ചു.
മുതലയെ വെള്ളത്തില്‍നിന്നും കരയില്‍ കൊണ്ടുവരണം. അഫ്സല് ഖാനെ ജാവളിയിലെ വനത്തില്‍ എത്തിക്കണം. ആദ്യത്തെ യുദ്ധതന്ത്രത്തില്‍ ഖാന് പരാജയപ്പെട്ടു. ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടും നാശങ്ങള് വിതച്ചിട്ടും ശിവാജി മലയിറങ്ങിയില്ല. ഇപ്പോള്‍ രണ്ടാമതൊരു തന്ത്രം പ്രയോഗിച്ചു ഖാന്. ശിവാജിയുടെ ഭാര്യയായ സയിബായിയുടെ സഹോദരന് ബജാജി നിംബാളകര്‍ ബീജാപ്പൂരിന്റെ വിശ്വസ്ത സേവകനായിരുന്നു. നിംബാളകരെ ഖാന് ബന്ധനസ്ഥനാക്കി, സുന്നത്ത് ചെയ്ത് ആനയെക്കൊണ്ട് ചവിട്ടിച്ചുകൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഭാര്യാ സഹോദരനെ രക്ഷിക്കാന്‍ ശിവാജി ഓടിവരുമെന്നാണ് അഫ്സല് ഖാന്റെ തന്ത്രം. എന്നാല്‍ ശിവാജി മറുതന്ത്രം പ്രയോഗിച്ചു. ഖാന്റെ സൈന്യത്തിലെ സര്‍ദാറായിരുന്ന നായകജി രാജേ പാണ്ഡരേക്ക് ശിവാരാജേ രഹസ്യമായി ഒരു എഴുത്തയച്ചു. ഏതു പ്രകാരത്തിലും പിഴയടച്ച് നിംബാളക്കറെ മോചിപ്പിക്കണം എന്നായിരുന്നു അത്. നായകജി നേരെ അഫ്സല്‍ഖാന്റെ സൈനിക ശിബിരത്തില്‍ ചെന്ന് നിംബാളകരെ മോചിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു. അതോടെ ഖാന് സന്ദിഗ്ദ്ധ ഘട്ടത്തിലായി. മറാഠകള്‍ ധര്‍മനിഷ്ഠരും സ്വരാജ്യ നിഷ്ഠരും അല്ലെങ്കിലും അഹങ്കാര നിഷ്ഠയുള്ളവരാണ്. യുദ്ധകാലഘട്ടത്തില്‍ നായക്ജിയെപ്പോലുള്ളവരെ അപമാനിച്ചാല്‍ അപായം സംഭവിക്കും എന്ന് ചിന്തിച്ച് 60,000 നാണയം പിഴ ഈടാക്കി ബജാജി നിബോളക്കാരെ മോചിപ്പിക്കാന്‍ നിശ്ചയിച്ചു. നായകജി പിഴയടച്ച് നിംബാളകരെ മോചിപ്പിച്ചു. ഖാന്റെ രണ്ടാമത്തെ തന്ത്രവും പൊളിഞ്ഞു.
പരമ്പര പൂര്‍ണമായി വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യു:
CLICK HERE: ചരിത്രം നിര്‍മിച്ച ഛത്രപതി
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: