മലപ്പുറം : ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിക്കു നേരെയുണ്ടായ വധശ്രമത്തില്‍ പോലീസ് ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. മലപ്പുറം വേങ്ങര സ്വദേശി സുസൈലിനെതിരെ കാടാമ്പുഴ പോലീസാണ് കേസെടുത്തത്. വാഹനാപകടത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അബ്ദുള്ളക്കുട്ടിക്കൊപ്പം ഉണ്ടായിരുന്ന കണ്ണൂരിലെ യുവമോര്‍ച്ച പ്രവര്ത്തകന് അരുണിന്റെ പരാതിയില്‍ ആണ് കേസ്. വ്യാഴാഴ്ച തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ മലപ്പുറം രണ്ടത്താണിയില്‍ വെച്ചാണ് അബ്ദുള്ള കുട്ടിയെയ അപകടപ്പെടുത്താന്‍ ശ്രമം നടക്കുന്നത്.
രണ്ടത്താണിയെത്തിയപ്പോ കയറ്റത്തില്‍ വെച്ച് ടോറസ് ലോറി രണ്ട് തവണ തന്റെ വാഹനത്തില്‍ ഇടിച്ചതായി അബ്ദുള്ളക്കുട്ടി പറയുന്നു. പൊന്നാനിയില്‍ വെച്ച് ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ഒരു സംഘം അപമാനിക്കാന്‍ ശ്രമിച്ചു. ഇതിന് ശേഷമാണ് കാറില്‍ ലോറി വന്നിടിച്ചത്. സംഭവം നടക്കുന്നതിന് 45 മിനുട്ട് മുമ്പാണ് പൊന്നാനിയിലെ ഹോട്ടലില്‍ വെച്ച് ഒരു സംഘം തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്നും സംഭവത്തിന് അതുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും അബ്ദുള്ളക്കുട്ടി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്ന് അബ്ദുള്ളക്കുട്ടിയെ കൈയേറ്റം ചെയ്തെന്ന പരാതിയില്‍ പൊന്നാനി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭീഷണിപ്പെടുത്തി, തടഞ്ഞു നിര്‍ത്തി, വാഹനത്തിന് നേരെ കല്ലെറിഞ്ഞു എന്നീ കുറ്റങ്ങളില്‍ ആണ് കേസെടുത്തിരിക്കുന്നത്. ഹോട്ടലില്‍ ഫോട്ടോ എടുത്തത്തിന്റെ പേരില്‍ തര്‍ക്കം ഉണ്ടായതായും ഒരു സംഘം ഭീഷണിപ്പെടുത്തിയതായും വാഹനത്തിന് നേരെ ഒരാള്‍ കല്ലെറിഞ്ഞെന്നുമാണ് പരാതി.
ആക്രമണം ആസൂത്രിതമാണെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ആരോപിച്ചു. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ഒരാള്‍ ബിജെപിയുടെ ഉന്നത പദവിയില്‍ എത്തിയതിന്റെ അസഹിഷ്ണുതയാണിത്. അക്രമികളെ എത്രയും വേഗം പിടികൂടാന്‍ പോലീസ് തയാറാകണമെന്നും കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: