കാക്കനാട്: കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയില്‍ (കെബിപിഎസ്) 22 വര്‍ഷത്തോളം ജോലി ചെയ്തിട്ടു ഇപിഎഫ് പെന്ഷന് പോലും നിഷേധിച്ചതിനെതിരെ വി.ടി. വേലായുധന് സമര്‍പ്പിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍ തുണയാകുന്നു.
വിരമിച്ചു രണ്ടു വര്‍ഷം പിന്നിട്ടിട്ടും യാതൊരു ആനൂകൂല്യവും ലഭിക്കാത്തതിനാല്‍ നിത്യ ചെലവിനു പോലും വകയിലാതെ കഷ്ടപ്പെടുകയാണെന്നു ചൂണ്ടിക്കാട്ടി കെബിപിഎസ് മാനേജ്മെന്റിന് എതിരെയാണ് വേലായുധന് കമ്മിഷനെ സമീപിച്ചത്. പരാതിക്കാരനെ നേരിട്ടു കേട്ടു ഒമ്പതാം ശമ്പള പരിഷ്ക്കരണ കമ്മിഷന് ഉത്തരവു പ്രകാരം അടിസ്ഥാന ശമ്പളത്തിന്റെ 32 ശതമാനം പെന്ഷന് നല്‍കണമെന്നു മനുഷ്യാവകാശ കമ്മിഷന് ചെയര്പേഴ്സന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
കെബിപിഎസില്‍ നിന്നു വിരമിച്ച നൂറ്റിയമ്പതോളം ജീവനക്കാര്‍ക്ക് ഇപിഎഫ് പെന്ഷന് പോലും നല്‍കിയിട്ടില്ലെന്നു ആരോപിച്ചുള്ള പരാതി സര്‍ക്കാരിന്റെയും കെബിപിഎസിന്റെയും പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: