തിരുവനന്തപുരം: ലൈഫ് മിഷന്-റെഡ്ക്രസന്റ് ഇടപാടില്‍ കമ്മീന് നല്‍കിയത് പരിശോധിക്കണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. കമ്മീഷന് നല്‍കിയത് കണ്ടെത്താന്‍ സെക്രട്ടേറിയറ്റിലെ ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കണമെന്നും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ലൈഫ് മിഷനും റെഡ്ക്രസന്റുമായുള്ള ധാരണാപത്രത്തില്‍ ഒപ്പിട്ടത് അടക്കമുള്ള എല്ലാ ഫയലുകളും പരിശോധിക്കണം. ലൈഫ്മിഷന്, സെക്രട്ടേറിയറ്റ്, തദ്ദേശഭരണവകുപ്പ്, യൂണിടാക്, സെയ്ന് വെഞ്ച്വേഴ്സ് എന്നിവയുടെ ഫയലുകളില്‍ ക്രമക്കേടു നടന്നോയെന്ന് പരിശോധിക്കണം. എങ്കില്‍ മാത്രമേ കമ്മീഷന് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കൂ. ധാരണാപത്രത്തില്‍ ഒപ്പിടുന്നതിന് മുന്‍പ് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണമെന്ന നിയമവകുപ്പിന്റെ ശുപാര്‍ശ പരിഗണിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വപ്നയുടെയും സന്ദീപ്നായരുടെയും മൊഴിയെടുക്കണം. ഇതിനായി എന്‍ഐഎ കോടതിയെ സമീപിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കണം. സ്വപ്നയുടെയും സന്ദീപിന്റെയും ബാങ്ക് അക്കൗണ്ടിലെ വിശദാംശങ്ങളും വിജിലന്‍സ് ശേഖരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, ലൈഫ് മിഷന് കരാറുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിബിഐക്ക് വേണമെങ്കില്‍ കോടതിയില്‍ നിന്ന് ഫയലുകള്‍ ശേഖരിക്കാമെന്ന നിലപാടാണ് വിജിലന്‍സ് സ്വീകരിച്ചിട്ടുള്ളത്. വടക്കാഞ്ചേരിയിലെ ഭവന പദ്ധതി സംബന്ധിച്ച് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സെക്രട്ടേറിയറ്റിലെ തദ്ദേശവകുപ്പില്‍നിന്ന് ഫയലുകള്‍ വിജിലന്‍സ് പിടിച്ചെടുത്തത്. സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന നടപടികളാണ് വിജിലന്‍സിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: