2015 ജൂലൈ മാസത്തില്‍ കേന്ദ്ര നൈപുണ്യ വികസന, സംരംഭക മന്ത്രാലയത്തിന് കീഴില്‍ ‘സ്‌കില്‍ ഇന്ത്യ കാമ്പയിന്‍’ ഉത്ഘാടനം ചെയ്ത് സംസാരിക്കുന്ന വേളയില്‍ ലോകത്തിന്റ്റെ മാനവ വിഭവ ശേഷി കേന്ദ്രമാകാന്‍ ഇന്ത്യക്കും ഭാരതീയര്‍ക്കും കഴിയുമെന്ന ദിശാബോധം, പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്തു. ആ ദിശാബോധമുള്‍ക്കൊണ്ട് മാനവ വിഭവശേഷി വികസന മന്ത്രാലയം അഥവാ ഇന്നത്തെ വിദ്യാഭ്യാസ മന്ത്രാലയം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി ഗവേഷണവും ന്യൂതന സാങ്കേതിക വിദ്യകളും പ്രോത്സാഹിപ്പിക്കുന്ന വിവിധ പദ്ധതികള്‍ ആരംഭിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിന്റെ ഭാഗമായി ചുരുങ്ങിയ ഭരണ കാലയളവില്‍ നിരവധി സര്‍വകലാശാലകള്‍, 7 ഐഐടികള്‍, 7 ഐഐഎമ്മുകള്‍, 14 ഓളം ഐഐഐടികള്‍ എന്നിവ രാജ്യവ്യാപകമായി ആസൂത്രണം ചെയ്തു.
പെണ്‍കുട്ടികള്‍ക്കായുള്ള ഉഡാന്‍ പദ്ധതി, നാഷണല്‍ മീന്‍സ്-കം-മെറിറ്റ് സ്‌കോളര്‍ഷിപ്പ് സ്‌കീം (എന്‍എംഎംഎസ്എസ്), സെക്കന്‍ഡറി സ്‌കോളര്‍ഷിപ്പിനുള്ള ദേശീയ പദ്ധതി (എന്‍എസ്ഐജിഎസ്ഇ), ദേശീയ റിസര്‍ച്ച് ഫെലോഷിപ്പ്, നാഷണല്‍ അക്കാദമിക് ഡിപോസിറ്ററി, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള പൊതു പ്രവേശന പരീക്ഷ, സ്വച്ഛ് വിദ്യാലയം, ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഓഫ് അക്കാദമിക് നെറ്റ്വര്‍ക്കുകള്‍ (GIAN), ‘സ്റ്റഡി വെബ്‌സ് ഓഫ് ആക്റ്റീവ് ലേണിംഗ് ഫോര്‍ യംഗ് ആസ്പയറിംഗ് മൈന്‍ഡ്‌സ്’ (SWAYAM), നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി (എന്‍ഡിഎല്‍), ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ദേശീയ റാങ്കിംഗ്, സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍, ഉച്ചതര്‍ അവിഷ്‌കര്‍ യോജന (UAY), IIT + IISc സംയുക്ത സംരംഭമായ ഇംപ്രിന്റ്റ്, പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റ് (പിഎംയു) എന്നീ പദ്ധതികളിലൂടെ മോദി സര്‍ക്കാര്‍ മാനവ വിഭവ ശേഷിയുടെ ആദ്യ അഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞപ്പോഴേക്കും അതിന്റ്റെ പിന്തുടര്‍ച്ചയെന്നോണം രണ്ടാം മോദി സര്‍ക്കാരിന് കീഴില്‍ ആത്മനിര്‍ഭരമാകുന്ന ഇന്ത്യയ്‌ക്ക് മുതല്‍കൂട്ടാകുവാന്‍ തയ്യാറാവുകയാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും.
21ാം നൂറ്റാണ്ടിലെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി, ഓരോ വിദ്യാര്‍ത്ഥിയുടെയും അതുല്യമായ കഴിവുകള്‍ പരിപോഷിപ്പിച്ച്, നൈപുണ്യ വികസനം സാധ്യമാക്കി, സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസത്തെ സമഗ്രവും ബഹുമുഖവും വൈവിധ്യപൂര്‍ണവും ആക്കുന്നതിലൂടെ ആഗോളതലത്തില്‍ ഭാരതത്തെ ഊര്‍ജ്ജസ്വലമായ വിജ്ഞാന സമൂഹമായും വിജ്ഞാനമേഖലയിലെ ശക്തികേന്ദ്രമാക്കി മാറ്റാനും പുതിയ വിദ്യാഭ്യാസ നയം 2020 ലക്ഷ്യമിടുമ്പോള്‍ വിവര സാങ്കേതിക മേഖലയില്‍ സ്വയംപര്യാപ്ത ഭാരതത്തിന് നാന്ദികുറിക്കുകയാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം.
ആപ്പ് ഇന്നോവേഷന്‍ ചലഞ്ച്: 2020 ആഗസ്റ്റ് മാസം ‘മേക്ക് ഇന്‍ ഇന്ത്യ’ വീഡിയോ കോണ്‍ഫറന്‍സിംഗ് പ്രോഡക്ട് നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുമായി നീതി ആയോഗും ഡിജിറ്റല്‍ ഇന്ത്യയും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും അടല്‍ ഇന്നൊവേഷന്‍ മിഷനും മൈ ഗവണ്‍മെന്റ്റും സംയുക്തമായി നടത്തിയ ആത്മ നിര്‍ഭര്‍ ഭാരത് ആപ്പ് ഇന്നോവേഷന്‍ ചലഞ്ചിന്റ്റെ ഭാഗമായി വിവിധ വിഭാഗങ്ങളിലായി 7000 ഓളം ആപ്ലിക്കേഷനുകളില്‍ നിന്നാണ് ആലപ്പുഴയിലെ ടെക്‌ജെന്‍ഷ്യ അത്യുജ്വല നേട്ടം കരസ്ഥമാക്കിയത്. ഏകദേശം 224 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിനോടൊപ്പം വിവര സാങ്കേതിക വിദ്യയില്‍ സ്വയം പര്യാപ്ത ഇന്ത്യയിലേക്കുള്ള നിര്‍ണായകമായ ചുവടുവയ്പായിരുന്നു അത്.
സ്വദേശി മൈക്രോ പ്രോസസര്‍ ചലഞ്ച്: പൊതുജനഗമ്യമായ സേവനങ്ങളായ നിരീക്ഷണം, ഗതാഗതം, പരിസ്ഥിതിക അവസ്ഥ,സ്മാര്‍ട്ട് – ഉപകരണങ്ങള്‍ കൂടാതെ ബഹിരാകാശ – പ്രതിരോധം, ന്യൂക്ലിയര്‍ എനര്‍ജി, ഇ -മൊബിലിറ്റി എന്നിവയുള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളില്‍ സ്മാര്‍ട്ട് ഇലക്ട്രോണിക്‌സിന്റ്റെ സാങ്കേതികത്വം വര്‍ദ്ധിച്ചുവരുന്നതോടെ സ്വദേശി കമ്പ്യൂട്ട് മൈക്രോ പ്രോസസര്‍ ഹാര്‍ഡ്വെയറിന്റ്റെ ആവശ്യകത നിര്‍ണായകമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ആത്മനിര്‍ഭര്‍ഭാരതിന്റ്റെ ഭാഗമായി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സ്വദേശി മൈക്രോ പ്രോസസര്‍ ചലഞ്ച് സംഘടിപ്പിക്കുന്നത്.
സി-ഡാക്, ഐഐടി മദ്രാസ്, ഐഐടി ബോംബെ എന്നിവിടങ്ങളില്‍ മീറ്റി(MeitY- Ministry of Electronics and Information Technology) നയിക്കുന്ന മൈക്രോപ്രൊസസ്സര്‍ ഡെവലപ്മെന്റ്റ് പ്രോഗ്രാമിന് കീഴില്‍, വ്യവസായ-ഗ്രേഡ് മൈക്രോപ്രൊസസ്സറുകളുടെ ശ്രേണി ഇതിനകം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്, ആഗസ്ത് മാസത്തില്‍ രജിട്രേഷന്‍ ആരംഭിച്ച് 2021 ജൂലൈ മാസത്തോടെ അവസാനിക്കുന്ന 10 മാസത്തെ ചലഞ്ചിന്റ്റെ വിവിധ ഘട്ടങ്ങളില്‍ അപേക്ഷകര്‍ക്ക് 4.30 കോടി രൂപയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്വയംപര്യാപ്ത ഭാരതത്തിലെ സങ്കീര്‍ണ്ണമായ ശാസ്ത്ര സാങ്കേതിക വൈദഗ്ദ്യങ്ങള്‍ സംയോജിപ്പിച്ച് ആധുനികതയുടെയും സംരംഭകത്വത്തിന്റ്റെയും ഒരു നവയുഗ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും ആഗോളവും ആഭ്യന്തരവുമായ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി സ്വദേശി പ്രോസസര്‍ ഇക്കോസിസ്റ്റം പ്രോത്സാഹിപ്പിക്കുകയും വിജയിക്കുന്ന ടീമുകള്‍ക്ക് ഇന്‍കുബേഷന്‍ സൗകര്യങ്ങളും മന്ത്രാലയം വിഭാവനം ചെയ്തിട്ടുണ്ട്.
മെയ്ഡ് ഇന്‍ ഇന്ത്യ ലോഗോ: സ്വയം പര്യാപ്ത ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍ക്കായി ഒരു ലോഗോ രൂപകല്‍പ്പന ചെയ്യുന്നതിനായി മൈ ഗവ് സംഘടിപ്പിക്കുന്ന മെയ്ഡ് ഇന്‍ ഇന്ത്യ ലോഗോ മത്സരം, ഊര്‍ജ്ജസ്വലവും ആധുനികവും യുക്തിസഹവും ക്രിയാത്മകവുമായ സംരംഭക ചിന്തകളുടെ പ്രതീകമാണ്, 2020 സെംപ്റ്റംബര്‍ മാസത്തില്‍ തുടങ്ങിയ മത്സരത്തില്‍ നാളിതുവരെ 3666 എന്‍ട്രികള്‍ ലഭിച്ചു കഴിഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റ്റലിജന്‍സ് ചലഞ്ച്:
കോവിഡ് -19 വ്യാപന സമയത്ത് ആരോഗ്യസംരക്ഷണ പ്രതിസന്ധി പരിഹരിക്കുന്നതില്‍ നിര്‍മിതബുദ്ധി ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ പ്രാധാന്യം കഴിഞ്ഞ ഏതാനും മാസങ്ങളായി ഡിജിറ്റല്‍ മേഖലയെ ത്വരിതപ്പെടുത്തി. ആരോഗ്യ സംരക്ഷണം,ഓണ്‍ലൈന്‍ വിദ്യാഭ്യാസം,കാര്‍ഷിക മേഖല, വിതരണ ശൃംഖല, സമ്പദ്വ്യവസ്ഥ, സ്വാഭാവിക ഭാഷാ സംസ്‌കരണം, സ്മാര്‍ട്ട് മൊബിലിറ്റി, ഗതാഗതം എന്നിവയ്‌ക്കുള്ള സാങ്കേതിക പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിച്ചെടുത്ത നൂതന ‘നിര്‍മിത ബുദ്ധി’ പ്രോത്സാഹിപ്പിക്കുന്നതിനും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയംത്തിനു കീഴില്‍ 2020 ഒക്ടോബര്‍ 5 മുതല്‍ 9 വരെ നടന്നു വരുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റ്റലിജന്‍സിനെക്കുറിച്ചുള്ള ആഗോള ഉച്ചകോടി – ‘റെയിസ് 2020” ഇതിനകം തന്നെ ലോക ശ്രദ്ധ നേടി കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്ഘാടനം ചെയ്ത ആഗോള ഉച്ചകോടിയില്‍, ആഭ്യന്തരവും ലോകമെമ്പാടുമുള്ള വ്യവസായികവും അക്കാദമികവുമായ ഔദ്യോഗിക തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്. ഇത് ആര്‍ട്ടിഫിഷ്യല്‍ ഇന്റ്റെലിജന്‍സ് അനുബന്ധ വെല്ലുവിളികള്‍ പരിഹരിക്കാനും പുതിയ എ.ഐ അധിഷ്ഠിത സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഇന്ത്യന്‍ സംരംഭകരെ പ്രാപ്തരാക്കും.
അതിന്റെ ഭാഗമായാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിച്ചെടുത്ത നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമായി, എ.ഐ മേഖലയിലെ രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒരു എ.ഐ സൊല്യൂഷന്‍ ചലഞ്ച് സംഘടിപ്പിക്കുന്നത്. മീറ്റി വൈ സ്റ്റാര്‍ട്ടപ്പ് ഹബും മൈ – ഗവും അടല്‍ ഇന്നൊവേഷന്‍ മിഷനും നീതി ആയോഗും സംയുക്തമായാണ് ഇന്നൊവേറ്റ് പ്ലാറ്റ്‌ഫോമില്‍ അപേക്ഷ ക്ഷണിക്കുന്നത്.
പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെന്റ്റിവ് സ്‌കീം: 2020 ഏപ്രില്‍ 1 ന് വിജ്ഞാപനം ചെയ്ത വന്‍തോതിലുള്ള ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിനായുള്ള പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെന്റ്റിവ് സ്‌കീം; performance-linked incentive (PLI) പ്രകാരം ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി മന്ത്രാലയം രാജ്യത്തെ യോഗ്യരായ 16 കമ്പനികളെ തെരെഞ്ഞെടുത്തു. ഇതേ തുടര്‍ന്ന് അടുത്ത 5 വര്‍ഷത്തിനുള്ളില്‍, പിഎല്‍ഐ സ്‌കീമിന് കീഴിലുള്ള അംഗീകൃത കമ്പനികള്‍ മൊത്തം 10,50,000 കോടി രൂപയുടെ ആഭ്യന്തര (10.5 ലക്ഷം കോടി രൂപ) ഉല്‍പാദനത്തിലേക്ക് രാജ്യത്തെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തം 10,50,000 കോടി രൂപയുടെ ഉത്പാദനത്തില്‍ 60% സംഭാവന ചെയ്യുന്നത് 6,50,000 കോടി രൂപയുടെ കയറ്റുമതിയാണ്. ഈ പദ്ധതി പ്രകാരം അംഗീകരിച്ച കമ്പനികള്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തില്‍ 11,000 കോടി രൂപ അധിക നിക്ഷേപം കൊണ്ടുവരും. ഈ പദ്ധതി പ്രകാരം അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 2 ലക്ഷത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം മൂന്നിരട്ടി പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
‘നിര്‍മിതബുദ്ധി മനുഷ്യന്റ്റെ ബൗദ്ധിക ശക്തിയുടെ സമര്‍പ്പണമാണ്, ചിന്തിക്കുവാനുള്ള കഴിവ്, ഉപകരണങ്ങളും സാങ്കേതികവിദ്യകളും നിര്‍മ്മിക്കുവാന്‍ മനുഷ്യരെ പ്രാപ്തരാക്കി, ഇന്ന്, ആ ഉപകരണങ്ങളും സാങ്കേതികവിദ്യകളും സ്വയം പഠിക്കുവാനും ചിന്തിക്കാനുമുള്ള ശേഷി നേടിയിരിക്കുന്നു’ – പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യ അതിവേഗം ‘ഡിജിറ്റലായി മാറുകയാണ്. ആ വേഗതയേറിയ ഡിജിറ്റൈസേഷന്റ്റെ നട്ടെല്ലാണ് സാങ്കേതിക വിദ്യ അഥവാ രാജ്യത്തെ ഐ.ഐ.ടി.കള്‍ എന്ന് തിരിച്ചറിഞ്ഞ്, ഇന്ത്യയെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്നതിനായി ഐഐടികള്‍, ഐഐഎമ്മുകള്‍, ഐഐഐടികള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആസൂത്രണം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത പ്രധാനമന്ത്രിയില്‍ നിന്ന് സ്വയംപര്യാപ്ത ഇന്ത്യയുടെ പ്രധാനമന്ത്രി മോദിയെ വ്യത്യസ്തമാക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റ്റെ ആവശ്യങ്ങളിലൂടെ ഇന്ത്യയെ നയിക്കുന്ന മറ്റൊരു ദീര്‍ഘ വീക്ഷണമാണ്; ഐ.ഐ.ടി കളിലൂടെയുള്ള ‘ഡിജിറ്റല്‍ നിര്‍മിതബുദ്ധി’യുടെ സാങ്കേതികവത്ക്കരണവും പ്രോത്സാഹനവും വിപണനവും സംരംഭകത്വവുമാണത്. ഒന്നാം ഘട്ടത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രാദേശിക അസമത്വമവസാനിപ്പിക്കുന്നതിനായി രൂപംകൊണ്ട പല സ്ഥാപനങ്ങളും ഇന്ന് വികസനത്തിന്റ്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതിന്റ്റെ ഭാഗമായി ടയര്‍ -2, ടയര്‍ -3 മേഖലകളിലേക്ക് ഉന്നത വിദ്യാഭ്യാസം വികേന്ദ്രീകരിക്കപ്പെടുന്നു എന്നതാണ് ശ്രദ്ധേയം. അതിലൂടെ അദ്ദേഹം സൃഷ്ടിച്ച ആക്കം ഇന്ന് ലോകോത്തര വിദ്യാഭ്യാസ കേന്ദ്രമായി മാറാന്‍ ഇന്ത്യയെ പ്രാപ്തമാക്കുന്നതോടൊപ്പം ഡിജിറ്റല്‍ ഇന്ത്യയുടെ ചിറകിലേറി പറക്കാന്‍ പര്യാപ്തമാക്കുന്നതുമാണ്.
2014 ജൂലൈ 26 ന് കേന്ദ്രത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റ്റെ അറുപത് ദിവസം പൂര്‍ത്തിയാകുന്നതിന്റ്റെ ഭാഗമായി ‘സദ്ഭരണം’ സംഭാവന ചെയ്യാന്‍ ഇന്ത്യയിലെ പൗരന്മാരെ പ്രാപ്തരാക്കുന്ന ‘മൈഗവ്’ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി വച്ച ‘ഡിജിറ്റല്‍ ഇന്ത്യ’ എന്ന മഹത്തായ സാങ്കേതിക വിപ്ലവം ഇന്ന് രാജ്യത്തെ എല്ലാ മേഖലയെയും സ്പര്‍ശിച്ചു കഴിഞ്ഞു, ആറു വര്‍ഷങ്ങള്‍ക്കിപ്പുറം ആ സാങ്കേതിക വിപ്ലവത്തിലൂടെ ആത്മനിര്‍ഭരമാകാന്‍ തയ്യാറെടുക്കുകയാണ് രാജ്യവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: