തൃശൂര്‍: ജില്ലയില്‍ 948 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 946 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം. ഇതില്‍ 9 കേസുകളുടെ ഉറവിടം അറിയില്ല. തൃശൂര്‍ സ്വദേശികളായ 131 പേര് മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 8418 പേര് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18768 ആണ്. 4673 പേര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു. 786 പേരെ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 307 പേര് ആശുപത്രിയിലും 479 പേര് വീടുകളിലുമാണ്. ബുധനാഴ്ച 4245 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 4990 സാമ്പിളുകളാണ് പരിശോധിച്ചത്.
ക്ലസ്റ്ററുകള്‍: ബ്ലാങ്ങാട് ബീച്ച് ക്ലസ്റ്റര്‍-10, ലിസി കോണ്‍വെന്റ് ഇരിങ്ങാലക്കുട ക്ലസ്റ്റര്‍-6, കണ്ടശ്ശാംകടവ് മാര്‍ക്കറ്റ് ക്ലസ്റ്റര്‍-4, ശക്തന് മാര്‍ക്കറ്റ് ക്ലസ്റ്റര്‍-4, മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍-2, ഒല്ലൂര്‍ ഹെഡ് ലോഡ് വര്‍ക്കേഴ്സ് ക്ലസ്റ്റര്‍-2, കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ തൃശൂര്‍ ക്ലസ്റ്റര്‍ (ആരോഗ്യപ്രവര്‍ത്തകര്‍)-1, ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന് ക്ലസ്റ്റര്‍-1, ജൂബിലി മിഷന് ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍-1, കല്ല്യാണ്‍ ജ്വല്ലേഴ്സ് തൃശൂര്‍ ക്ലസ്റ്റര്‍-1, നെസ്റ്റ് മാട്രിമോണി വാടാനപ്പിളളി ക്ലസ്റ്റര്‍-1, യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം ക്ലസ്റ്റര്‍ (ആരോഗ്യപ്രവര്‍ത്തകര്‍) -1, വൈമാള്‍ തൃപ്രയാര്‍ ക്ലസ്റ്റര്‍-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: