തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നില്ക്കുമ്പോള് സമൂഹ മാധ്യമങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി പ്രചരണം നടത്തുന്നതിനായി ദേശീയ ഏജന്‍സിയെ നിയമിക്കാനൊരുങ്ങുന്നു. സമൂഹ മാധ്യമങ്ങളില്‍ കേരള സര്‍ക്കാരിന് അനുകൂലമായി പ്രചാരണം നടത്തുന്നതിനായാണ് പുതിയ ഏജന്‍സിയെ നിയമിക്കാന്‍ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.
ജനങ്ങള്‍ക്ക് ചെലവ് ചുരുക്കലും സാലറി കട്ട് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ള സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ഇതുസംബന്ധിച്ച നടപടികള്‍ക്കായി ആസൂത്രണം ചെയ്യുന്നതും. നിലിവില്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളുടെ പ്രചാരത്തിനായി ചെറുകിട പിആര്‍ ഏജന്‍സികള്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ക്ഷേമ പ്രവര്‍ത്തനങ്ങളുടെ പ്രചാരണം പിആര്‍ഡിയും സി- ഡിറ്റും ചേര്‍ന്നാണ് നടത്തുന്നത്. ഇതെല്ലാം കൂടാതെയാണ് ദേശീയ ഏജന്‍സിയെ പ്രചാരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ സമീപിക്കുന്നത്.
അതേസമയം പ്രചാരണ ഏജന്‍സിയെ തെരഞ്ഞെടുക്കാനുള്ള റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ പിആര്‍ഡി അംഗീകരിച്ചു കഴിഞ്ഞു. ഇതിനായി പ്രത്യേക കമ്മിറ്റിക്ക് ചുമതല നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രചാരണ ഏജന്‍സിയുടെ പ്രതിഫലം സംബന്ധിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത് കൂടി കണക്കിലെടുത്താകും സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ നടപടി കൈക്കൊള്ളുന്നതെന്നും ആരോപണമുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്ക്കാരപിന്റെ വികസമ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സമൂഹ മാധ്യമങ്ങളിലുടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് പ്രചാരണ ഏജന്‍സിയെ നിയമിക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: