കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ കിരീടാവകാശിയായി ഷെയ്ഖ് മിശ്അൽ അഹമദ് അൽ ജാബിർ അൽ സബാഹിനെ നിയമിക്കാന്‍ അമീര്‍ ഷൈഖ് നവാഫ് അൽ അഹമദ് അൽ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. ഷെയ്ഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹ് വ്യാഴാഴ്ച പാർലമെൻറിൽ സത്യപ്രതിജ്ഞ ചെയ്യും.
അന്തരിച്ച അമീറിന്റെയും പുതിയ അമീറിന്റെയും സഹോദരനാണു എൺപതുകാരനായ ഷൈഖ് മിശ്അൽ. നിലവിൽ നാഷനൽ ഗാർഡിന്റെ ഉപ മേധാവിയായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു. ശൈഖ് അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഏഴാമത്തെ മകനായി 1940ൽ ജനിച്ച അദ്ദേഹം 1960ൽ യു.കെയിലെ ഹെൻഡൺ പൊലീസ് കോളജായ മുബാറകിയ സ്കൂളിലാണ് പഠിച്ചത്.
2004 ഏപ്രിൽ 13നാണ് കാബിനറ്റ് പദവിയോടെ നാഷനൽ ഗാർഡ് ഡെപ്യൂട്ടി ചീഫ് ആവുന്നത്. 1973 മുതൽ കുവൈത്ത് പൈലറ്റ്സ് അസോസിയേഷൻ ഓണററി പ്രസിഡൻറും കുവൈത്ത് റേഡിയോ അമച്വർ സൊസൈറ്റി സ്ഥാപകരിലൊരാളുമാണ് ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹ്. കിരീടാവകാശിയായി കുവൈത്തിന്റെ സേവനത്തില്‍ തുടരാന്‍ എല്ലാ വിജയങ്ങളും അമീര്‍ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: