കൊല്ലം: ശസ്ത്രക്രിയയ്ക്കിടയില്‍ കുട്ടി മരിച്ചതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം നേരിട്ടതിന്റെ പേരില്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്യേïി വന്ന സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്. ഡോ. അനൂപിന്റെ ക്ലിനിക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ കുട്ടി മരിക്കാനിടയായതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് കമ്മീഷന് അംഗം വി.കെ. ബീനാ കുമാരി നിര്‍ദ്ദേശിച്ചു.
കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു. മനുഷ്യാവകാശപ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഡോക്ടര്‍ക്ക് മനഃസംഘര്‍ഷം ഉïായ സംഭവങ്ങളിലേക്ക് നയിച്ച സാഹചര്യം വിശദമായി പരിശോധിക്കണമെന്ന് പരാതിക്കാരന് ആവശ്യപ്പെട്ടു. കുട്ടി മരിക്കാനിടയായ സാഹചര്യം മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: