ദുബായ്: ദല്‍ഹി ക്യാപിറ്റല്‍സ് താരം രവിചന്ദ്ര അശ്വിന് നിലപാട് വ്യക്തമാക്കുകയാണ്, മങ്കാദിങ്ങില്‍ ഇനി മുന്നറിയിപ്പില്ല. കഴിഞ്ഞ വര്‍ഷം രാജസ്ഥാന് റോയല്‍സ് താരം ജോസ് ബട്ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയ അശ്വിന് വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ പന്തെറിയുന്നതിന് മുമ്പ് ക്രീസ് വിടുന്ന ബാറ്റ്സ്മാന്മാര്ക്ക് ബെംഗളൂരുവിനെതിരായ മത്സരത്തിലൂടെ മുന്നറിയിപ്പ് നല്‍കുകയാണ് അശ്വിന്.
ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് താരം ആരോണ്‍ ഫിഞ്ചാണ് ഇന്നലെ മങ്കാദിങ്ങിന്റെ വക്കിലെത്തിയത്. അശ്വിന്റെ ഓവറില്‍ പന്തെറിയുന്നതിന് മുമ്പ് ക്രീസ് വിട്ട ഫിഞ്ചിനെ എന്നാല്‍ താരം പുറത്താക്കിയില്ല. പകരം താക്കീത് നല്കി. മത്സര ശേഷം ഇനി ഇത്തരത്തിലൊരു മുന്നറിയിപ്പ് കൊടുക്കില്ലെന്നും അവസരം കിട്ടിയാല്‍ പുറത്താക്കുമെന്നും അശ്വിന് ട്വിറ്ററിലൂടെ പറഞ്ഞു. നേരത്തെ മങ്കാദിങ്ങിലൂടെ പുറത്താക്കുന്ന ശൈലി താന്‍ പിന്തുണക്കില്ലെന്ന് ദല്‍ഹി പരിശീലകന് റിക്കി പോണ്ടിങ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: