ചിറ്റാര്‍: പ്രധാനമന്ത്രിയെ നിരന്തരമായി അധിക്ഷേപിക്കുകയും, ഡോക്റ്റര്‍ ഹെഡ്ഗേവാര്‍, യോഗി ആദിത്യനാഥ്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് എന്നിവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ളീല പദ പ്രയോഗങ്ങള്‍ നടത്തുകയും ചെയ്ത പ്രവാസി മലയാളിക്കെതിരെ ബിജെപി പരാതി നല്കി.
ചിറ്റാര്‍ വയ്യാറ്റുപുഴ, ആനപ്പാറ ആഴക്കാട്ടില്‍ വീട്ടില്‍ അനു തോമസിനെതിരെയണ് ബിജെപി ചിറ്റാര്‍ പഞ്ചായത്ത് പ്രസിഡന്റ് രഞ്ചനന് ചിറ്റാര്‍ സിഐക്ക് പരാതി നല്‍കിയത്. എന്നാല്‍ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയാറായിട്ടില്ല.
ഫെയ്സ് ബുക്കിലൂടെ ബിജെപി പ്രവര്‍ത്തകരെ നിരന്തരമായി വെല്ലുവിളിക്കുന്നതും, അസഭ്യ വര്‍ഷം ചൊരിയുന്നതും ഇയാളുടെ സ്ഥിരം പ്രവൃത്തിയാണ്. കൂടാതെ സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താനും, കലാപം ഉണ്ടാക്കാനും ശ്രമിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയവഴി ഇയാള്‍ പ്രചരിപ്പിക്കുന്നുണ്ട്.
വിദേശ രാജ്യത്തിരുന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്നത് ആ രാജ്യത്തെ നിയമങ്ങള്‍ക്കും എതിരാണ്. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നു എന്ന് കാട്ടിയാണ് കേസ് നല്‍കിയതെങ്കിലും മറ്റുമുട്ടാ തര്‍ക്കങ്ങള്‍ പറഞ്ഞു കേസ് എടുക്കുന്നതില്‍ നിന്ന് പോലീസ് ഒഴിഞ്ഞു മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: