ന്യൂദല്‍ഹി: കോവിഡ് 19 നെ നേരിടുന്നതിനായി ആയുര്‍വേദത്തെയും യോഗയെയും അടിസ്ഥാനമാക്കിയുള്ള ദേശീയ ചികിത്സാ നിയന്ത്രണ മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്ധന് പുറത്തിറക്കി. ആയുഷ് വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ശ്രീ ശ്രീപദ് യശോ നായികിന്റെ സാന്നിധ്യത്തില്‍ വെര്‍ച്വലായാണ് പ്രകാശനം നടത്തിയത്. നിതി ആയോഗ് വൈസ് ചെയര്മാന് ഡോ. രാജീവ്കുമാര്‍, നിതി ആയോഗ് അംഗം ( ആരോഗ്യം) ഡോ. വി കെ പോള്‍ എന്നിവരും പങ്കാളികളായി.
നാഷണല്‍ ക്ലിനിക്കല്‍ മാനേജ്മെന്റ് പ്രോട്ടോക്കോള്‍ കോവിഡ് -19 ല്‍ ആയുര്‍വേദ- യോഗ ഇടപെടലുകള്‍ സംയോജിപ്പിക്കുന്നതിന് ഐസിഎംആര്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. വി എം കഠോച് അധ്യക്ഷനായ വിദഗ്ധരടങ്ങിയ ഒരു ഇന്റര്‍ ഡിസിപ്ലിനറി കമ്മിറ്റി ലഭ്യമായ പരീക്ഷണ– ആരോഗ്യ വിവരങ്ങള്‍ അടിസ്ഥാനമാക്കി റിപ്പോര്‍ട്ട് തയാറാക്കി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.
മരുന്നുകളുടെ സുരക്ഷയും ഗുണങ്ങളും വ്യക്തമാക്കുന്ന ഈ കണ്ടെത്തലുകള്‍ കോവിഡ് -19 നാഷനല്‍ ടാസ്ക് ഫോഴ്സിനും ജോയിന്റ് മോണിറ്ററിംഗ് ഗ്രൂപ്പിനും മുന്നില്‍ അവതരിപ്പിക്കുകയും നിതി ആയോഗിന്റെ ശുപാര്‍ശകളെ അടിസ്ഥാനമാക്കി മാര്‍ഗരേഖയായി വികസിപ്പിക്കുകയും ചെയ്തു.
ഈ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍, ആയുഷ് മന്ത്രാലയം ഒരു ദേശീയ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എഐഐഎ), ജാംനഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ആയുര്‍വേദ (ഐപിജിടിആര്എ), ജയ്പൂരിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എന്‍ഐഎ), സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ് (സിസിആര്‍എസ്), സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്‍ഡ് നാച്ചുറോപതി (സിസിആര്‍വൈഎന്‍) എന്നിവയും മറ്റ് ദേശീയ ഗവേഷണ സ്ഥാപനങ്ങളും ചേര്‍ന്ന് ആയുര്‍വേദവും യോഗയും അടിസ്ഥാനമാക്കി കോവഡ് 19 ദേശീയ ആരോഗ്യ നിയന്ത്രണ മാര്‍ഗരേഖ തയ്യാറാക്കി.
ആരോഗ്യ സെക്രട്ടറി എസ്. രാജേഷ് ഭൂഷണ്, (ആയുഷ്) സെക്രട്ടറി വൈദ്യ രാജേഷ് കഠോച്, ആയുഷ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: