അഞ്ചാലുംമൂട്: അശാസ്ത്രീയമായ പാലം നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. അഞ്ചാലുംമൂട് ഡിവിഷനില്‍പ്പെട്ട കുപ്പണ കലുങ്ങ് മുഖം പാലം നിര്‍മ്മാണം അശാത്രിയമാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. മുകേഷ് എംഎല്‍എയുടെ പ്രദേശിക വികസന ഫïില് നിന്നും 20 ലക്ഷം രൂപയാണ് ചെലവിടുóത്.
പാലം നിര്‍മ്മാണത്തിന് മതിയായ കമ്പിയും മെറ്റലും ഉപയോഗിക്കാതെ വെള്ളക്കെട്ടില്‍ കോണ്‍ക്രീറ്റ് നടത്തുകയായിരുന്നു എന്ന് നാട്ടുകാര്‍ ആരോപിച്ചു. നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്നിടത്ത് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉïാകണം എന്ന് ചട്ടം ഉïെന്നിരിക്കെ അവരുടെ അഭാവത്തിലാണ് പ്രവര്‍ത്തനം നടന്നത്.
സ്വകാര്യ ബസുകളടക്കം വലിയ വാഹനങ്ങള്‍ സഞ്ചരിക്കേï പാലമാണ് മതിയായ സുരക്ഷ ഇല്ലാതെ നിര്‍മ്മിക്കാനുള്ള നീക്കം നടത്തിയത്. 20 ലക്ഷം രൂപയാണ് എന്ന് സിപിഎം പ്രാദേശിക നേതൃത്വം ഫ്ലക്സില്‍ പറയുമ്പോഴും 10 ലക്ഷം രൂപയാണ് അനുവദിച്ചത് എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുóു. ശക്തമായ വേലിയേറ്റ വേലിയിറക്കമുള്ള സ്ഥലമാണ് ഇവിടം. നാട്ടുകാരുടെ ജീവന് വച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും ഇതിന് പിന്നില്‍ അഴിമതി ഉï് എന്നും ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: