ന്യൂദല്‍ഹി: ദളിത് പീഢനത്തിന്റെ പേരില്‍ യുപി ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ പ്രതിക്കൂട്ടിലാക്കന്‍ പ്രചരണം നടത്തുന്നവര്‍ ക്രൈംസ് റിക്കാര്‍ഡ്സ് ബ്യൂറോയുടെ കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ട് ഒന്ന് വായിക്കണം. രാജ്യത്തെ കുറ്റകൃത്യങ്ങളുടെ കണക്ക് ഔദ്യോഗികമായി പറയുന്ന റിപ്പോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് പ്രായ പൂര്‍ത്തിയാകാത്ത പട്ടിജാതി പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികള്‍ ബലാത്സംഗ ചെയ്യപ്പെട്ടതില്‍ ഉത്തര്‍പ്രദേശല്ല, കേരളമാണ് മുന്നില്‍.
81 പട്ടിക ജാതിക്കാരും 11 പട്ടിക വര്‍ഗ്ഗക്കാരും ഉള്‍പ്പെടെ 92 പെണ്‍കുട്ടികളാണ് കേരളത്തില്‍ ബലാത്സംഗത്തിനിരയായത്. യുപിയില്‍ യഥാക്രമം 71 ഉം 6 ഉം ആകെ 77 ഉം ആണ്. കേരളത്തില്‍ 30 ആദിവാസി സ്ത്രീകള്‍ മറ്റു തരത്തില്‍ അപമാനിക്കപ്പെട്ടപ്പോള്‍ യുപിയില്‍ രണ്ടു മാത്രമാണ്.
പട്ടിക ജാതി പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതില്‍ മധ്യപ്രദേശ്, ഛത്തീസ്ഗഡ്,മഹാരാഷ്ട്ര , തെലുങ്കാന സംസ്ഥാനങ്ങള്‍ക്ക് പിന്നില്‍ അഞ്ചാമത് കേരളമാണ്. ജനസംഖ്യാനുപാതം നോക്കിയാല്‍ കേരളം ഒന്നാമതും. പട്ടിക വര്‍ഗ്ഗത്തിന്റെ കാര്യത്തില്‍ മധ്യപ്രദേശും മഹാരാഷ്ട്രയും ഹരിയാനയും ആണ് മുന്നില്‍. രണ്ടിലും ഉത്തര്‍ പ്രദേശ് കേരളത്തിനു പിന്നിലാണ്.
ആകെ 1002 പട്ടിജാതി പട്ടികവര്‍ഗ്ഗ അതിക്രമ കേസുകളാണ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 858 എണ്ണം പട്ടിക ജാതിക്കാര്‍ക്കെതിരെയും 144 എണ്ണം പട്ടിക വര്‍ഗ്ഗത്തിനെതിരെയും നടന്ന അതിക്രമങ്ങളാണ്.
2018 ലെ 77 ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം 217 കേസുകളാണ് തീര്‍പ്പായത്. രണ്ടു കേസുകള്‍ സിബിഐയ്ക്ക് വിട്ടു.
രാജ്യത്ത് ഏറ്റവും അധികം സ്ത്രീ പീഡനങ്ങള്‍ നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഒന്നാമത് രാജസ്ഥാനാണ് (5997). ഉത്തര്‍പ്രദേശ് (3065), മധ്യപ്രദേശ് (2485), മഹാരാഷ്ട്ര (2299), കേരളം (2023) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.
കേരളത്തില്‍ 2023 കേസുകളിലായി 2044 സ്ത്രീകളാണ് പീഡിപ്പിക്കപ്പെട്ടത്. പീഡിപ്പിക്കപ്പെട്ടവരില്‍ 1271 പേരും 18 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ദിവസവും ആറു വീതം പേര് പീഡനത്തിനിരയാകുന്നു അതില്‍ നാലു പേരും കുട്ടികള്‍.
6 നും 12 നും ഇടയില്‍ പ്രായമുള്ള 160 പേര്, 12 നും 16 നും ഇടയില്‍ പ്രായമുള്ള 373 പേര് 16 നും 18 നും ഇടയില്‍ പ്രായമുള്ള 188 പേര് എന്നതാണ് കേരളത്തില്‍ 2019 ല്‍ പീഡിപ്പിക്കപ്പെട്ട കുട്ടികളുുടെ പ്രായം.
6 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളും 60 വയസ്സില്‍ മുകളിലുള്ള വൃദ്ധകളും ബലാല്‍സംഗത്തിനിരയായതില്‍ കേരളമാണ് ഒന്നാമത്. കഴിഞ്ഞ വര്‍ഷം 45 പിഞ്ചുകുട്ടികളും 15 വൃദ്ധകളുമാണ്. ലൈംഗിക പീഡനത്തിനിരയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: