തിരുവല്ല: കുറ്റൂർ ഓതറ മുള്ളിപ്പാറ ചക്കശ്ശേരിൽ സുകുമാരന്റെ വീടു തല്ലി തകർത്ത സംഭവത്തിൽ സിപിഎം പ്രവർത്തകരായ അഞ്ച് പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. സെപ്തംബർ 27ന് രാത്രിയിലാണ് പ്രതികൾ ഇദ്ദേഹത്തിന്റെ വീടും വാഹനവും തല്ലി തകർത്തത്.പ്രതികളായ ഓതറ കൈച്ചിറ മാളിയേക്കൽ പുത്തൻ വീട്ടിൽ മഞ്ചേഷ് (30), കൂടത്തും പാറ വീട്ടിൽ മോനിഷ് കുമാർ (32), കൂടത്തും പാറ വീട്ടിൽ ബ്ലസൻ ജോസഫ് (22), മുള്ളിപ്പാറ വീട്ടിൽ വിഷ്ണു മോഹൻ (23), ചിറയിൽ വീട്ടിൽ ജിതിൻ ജോസ് (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളെ പിന്നീട് കോടതി റിമാൻഡ് ചെയ്തു. സുകുമാരന്റെ വസ്തുവിൽ മതിൽ കെട്ടുന്നതിനെ സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് സിപിഎം പ്രവർത്തകർ ഇവരുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി. ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് സുകുമാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശാനുസരണം പോലീസിന്റെ മേൽനോട്ടത്തിലാണ് മതിൽ നിർമ്മിച്ചത്.
ഇതിന്റെ വ്യക്തി വ്യരാഗ്യത്തെ തുടർന്ന് സിപിഎം പ്രവർത്തകരായ പ്രതികൾ സുകുമാരന്റെ വീട് തല്ലി തകർത്തത്. വൈക്കം,അമ്പലപ്പുഴ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ എസ്ഐ പി.എസ്.വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.കേസിലെ പ്രധാന പ്രതിയായ സിപിഎം ബ്രഞ്ച് സെക്രട്ടറി സാബു അടക്കം 10 പേരെ ഇനി പിടികൂടാനുണ്ടെന്നും പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും ഡിവൈഎസ്പി പി.ടി.രാജപ്പൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: