ലണ്ടന്‍: ബ്രെക്സിറ്റ് കരാര്‍ ലംഘനത്തിന്റെ പേരില്‍ ബ്രിട്ടനെതിരെ നിയമ നടപടിക്കൊരുങ്ങി യൂറോപ്യന്‍ യൂണിയന്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ ആഭ്യന്തര വിപണി ഇടപാടുകളുമായി ബന്ധപ്പെട്ട ബില്ലില്‍ ബ്രെക്സിറ്റ് കരാര്‍ ലംഘിക്കുന്ന വ്യവസ്ഥകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് യൂറോപ്യന്‍ യൂണിയന്റെ നടപടി.
ഈ നിയമത്തെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് യൂറോപ്യന്‍ യൂണിയന് വ്യക്തമാക്കി. നവംബറിനുള്ളില്‍ ആശങ്കകള്‍ പരിഹരിക്കണമെന്നും ഇല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന് കോടതിയില്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും യൂറോപ്യന്‍ യൂണിയന് പ്രസിഡന്റ് ഉര്‍സുല വോണ്‍ഡര്‍ പറഞ്ഞു.
അതിനിടെ, കരാര്‍ നടപ്പാക്കുന്നതില്‍ യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മില്‍ ബ്രസല്‍സില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഒക്ടോബര്‍ മധ്യത്തോടെ ഇതില്‍ തീരുമാനമായില്ലെങ്കില്‍ ഇരുകൂട്ടര്‍ക്കും സ്വന്തംവഴി തെരഞ്ഞെടുക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: