ദുബായ്: ഐപിഎല്ലില്‍ ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടാന്‍ ഒരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്സിന് സ്റ്റാര്‍ ബാറ്റ്സ്മാന് അമ്പാട്ടി റായ്ഡുവിന്റെ തിരുച്ചുവരവ് ഉണര്‍വ് ഏകും. ഇന്ത്യന്‍ സമയം രാത്രി 7.30ന് മത്സരം തുടങ്ങും. സറ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് വിജയമൊരുക്കിയ വീര നായകനാണ് അമ്പാട്ടി റായ്ഡു. പരിക്കിനെ തുടര്‍ന്ന് റായ്ഡുവിന് പിന്നീട് രണ്ട് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. എന്നാല്‍ ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കളിക്കും.
കരീബിയന്‍ പ്രീമിയര്‍ ലീഗിനിടെ പരിക്കേറ്റ ഓള് റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പന്തെറിഞ്ഞില്ല. ബ്രാവോയും പരിക്കില്‍ നിന്ന് മോചിതായിട്ടുണ്ട്. ആദ്യ മത്സരങ്ങളില്‍ നിറം മങ്ങിയ മുരളി വിജയിന് പകരം അമ്പാട്ടി റായ്ഡു അവസാന ഇലവനില്‍ ഇടം നേടും. എന്നാല്‍ ബ്രവോയ്ക്ക് ടീമിലിടം കിട്ടുന്ന കാര്യം സംശയമാണ്.
ഐപിഎല്ലിലെ രണ്ട് സന്തുലിതമായ ടീമുകളാണ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സും ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്സ് ഹൈദരാബാദും. എന്നാല്‍ ഈ സീസണില്‍ ഇരു ടീമുകളുടെയും തുടക്കം മോശമായി. ഇത് വരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ട് മത്സരങ്ങളിലും ഇരു ടീമുകളും തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: