കൊട്ടാരക്കര: കൊട്ടാരക്കര വൈദ്യുതിഭവനിലെ ഡിവിഷണല്‍ അക്കൗണ്ടന്റിനെ കൈക്കൂലി കേസ്സില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചു. കൊട്ടാരക്കര വൈദ്യുതഭവനിലെ ഡിവിഷണല്‍ അക്കൗണ്ടന്റായിരുന്ന പൊന്നച്ചനെയാണ് കൈക്കൂലി കേസ്സില്‍ തിരുവനന്തപണ്ടുരം എന്‍ക്വയറി കമ്മീഷണര്‍ ആന്റ് സ്പെഷ്യല്‍ ജഡ്ജി (വിജിലന്‍സ്) ശിക്ഷിച്ചത്. മൂന്നുവര്‍ഷം വീതം ആറുവര്‍ഷത്തെ കഠിനതടവിനും ഒരുലക്ഷംരൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് മൂന്നുവര്‍ഷം അനുഭവിച്ചാല്‍ മതിയാകും.
2012 ഏപ്രില്‍ 16നാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ഇലക്ട്രിസിറ്റി ബോര്‍ഡിലെ വര്‍ക്കുകള്‍ കരാറെടുത്ത് നടത്തിവന്നിരുന്ന എഴുകോണുള്ള കരാറുകാരന്റെ ബില്ലു പാസ്സാക്കുന്നതിന് പൊന്നച്ചന് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കരാറുകാരന് അന്നത്തെ കൊല്ലം വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ സമീപിച്ച് പരാതി നല്കി. തുടര്‍ന്ന് പൊന്നച്ചനെതിരെ വിജിലന്‍സ് കേസ്സ് രജിസ്റ്റര്‍ ചെയ്തു. 16ന് കൊട്ടാരക്ക വൈദ്യുതിഭവനില്‍ പൊന്നച്ചന്റെ ഓഫീസില്‍ വച്ച് 3,000 രൂപ കൈമാറിയസമയം വിജിലന്‍സ് കൈയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: