ലണ്ടന്‍: ചാമ്പ്യന്മാരായ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ വിജയം തുടരുന്നു. പിന്നില്‍ നിന്ന് പൊരുതിക്കയറിയ ലിവര്‍പൂള്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആഴ്സണലിനെ പരാജയപ്പെടുത്തി. ലിവര്‍പൂളിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. മൂന്ന് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
25-ാം മിനിറ്റില്‍ ലകാസെറ്റയുടെ ഗോളില്‍ ആഴ്സണല്‍ മുന്നിലെത്തി. തുടര്‍ന്ന് ശക്തമായ പോരാട്ടം അഴിച്ചുവിട്ട ലിവര്‍പൂള്‍ 28-ാം മിനിറ്റില്‍ സാദിയോ മാനെയുടെ ഗോളില്‍ സമനില പിടിച്ചു. ഇടവേളയ്ക്ക് മുമ്പ് അവര്‍ ലീഡും നേടി. 34-ാം മിനിറ്റില്‍ റോബര്‍ട്സണാണ് രണ്ടാം ഗോള്‍ കുറിച്ചത്. കളിയവസാനിക്കാന്‍ രണ്ട് മിനിറ്റ് ശേഷിക്കെ ഡിയോഗോ ജോട്ട മൂന്നാം ഗോളും കുറിച്ച് ലിവര്‍പൂളിന്റെ വിജയമുറപ്പിച്ചു. മറ്റൊരു മത്സരത്തില്‍ ഫുള്‍ഹാം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ആസ്റ്റണ്‍ വില്ലയോട് തോറ്റു. മാഞ്ചസ്റ്റര്‍ സിറ്റിയെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ലെസ്റ്റര്‍ സിറ്റി കീഴടക്കി. ടോട്ടനത്തെ ന്യൂകാസില്‍ സമനിലയില്‍ തളച്ചു (1-1).
പ്രതികരിക്കാൻ ഇവിടെ എഴുതുക: