കൊച്ചി: സര്‍ക്കാരിന്റെ വിവിധങ്ങളായ അഴിമതികള്‍ക്കെതിരെ നടത്തുന്ന പ്രക്ഷോഭങ്ങളില്‍ നിന്നും ബിജെപി പിന്മാറില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കൊറോണ പ്രോട്ടോക്കോള്‍ പാലിച്ച് ശക്തമായ പ്രതിഷേധം തുടരും. ബൂത്തു തലങ്ങളില്‍ വരെ എത്തുന്ന രീതിയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
സമരത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനും യുഡിഎഫിനും ഇരട്ടത്താപ്പാണ്. ദേശീയതലത്തില്‍ മോദി സര്‍ക്കാരിന്റെ കര്‍ഷകബില്ലിനെതിരെ സമരം ചെയ്യുന്നവര്‍ കേരളത്തില്‍ സമരം ചെയ്യരുതെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് സുരേന്ദ്രന് ചോദിച്ചു.
വിവാഹം,മരണം എന്നീ സന്ദര്‍ഭങ്ങളില്‍ നിയന്ത്രണം ആവശ്യമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിലും മന്ത്രി ബാലന്റെ നേതൃത്വത്തില്‍ വെഞ്ഞാറമൂട് നടത്തിയ വിലാപയാത്രയിലും കുഞ്ഞനന്തന്റെ ശവസംസ്ക്കാര ചടങ്ങിലും പ്രോട്ടോകോള്‍ പാലിക്കപ്പെട്ടില്ലെന്നുള്ള കാര്യം സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ അന്വേഷണം ശരിയായദിശയിലാണ്. വിപുലമായ കേസായതിനാലും ശാസ്ത്രീയമായ തെളിവുകള്‍ ആവശ്യമുള്ളതിനാലുമാണ് കാലതാമസം ഉണ്ടാകുന്നത്. കേന്ദ്ര ഏജന്‍സികള്‍ താന്‍ കത്തയച്ചിട്ട് വന്നതാണെന്ന് പറയുന്ന മുഖ്യമന്ത്രി സിബിഐയുടെ കാര്യത്തില്‍ എന്താണ് ഉരുണ്ടുകളിക്കുന്നതെന്ന് അദേഹം ചോദിച്ചു. ലൈഫില്‍ അഴിമതി നടന്നെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: