തിരുവനന്തപുരം : സംസ്ഥാനത്തെ കൊറോണ കേസുകള്‍ ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്നാവള്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. രോഗവ്യാപനം അതി രൂക്ഷമാണ്. ഇത് തടയുന്നതിനായി ശക്തമായ നടപടികള്‍ കകൈക്കൊള്ളണമെന്നും ഐഎംഎ പറഞ്ഞു.
സംസ്ഥാനത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും ഐഎംഎ അറിയിച്ചു. രോഗ വ്യാപനത്തിന്റെ ഗുരുതര സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. നിലവിലെ കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കണം. സാധാരണക്കാരിലും ആരോഗ്യ പ്രവര്‍ത്തകരിലും രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രോഗവ്യാപനം തടയാനുള്ള കര്‍ശന നടപടികള്‍ നടപ്പാക്കണം.
നിലവിലെ സ്ഥിതി ഇനിയും തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്. ഇപ്പോള്‍ തന്നെ ആശുപത്രികള്‍ ഏറെക്കുറേ നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ കൂടി കാര്യം പരിഗണിച്ചാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഐഎംഎ കൂട്ടിച്ചേര്‍ത്തു. അതേസമയം കോവിഡ് പ്രതിരോധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: