തൊടുപുഴ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടുക്കി ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നു. പോലീസുകാരനടക്കം 107 പേര്‍ക്കാണ് ഇന്നലെ ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത്. 81 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 8 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും 25 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
ഇതോടെ ജില്ലയിലാകെ രോഗം സ്ഥിരീകരിച്ചവര്‍ 3128 ആയി. വ്യാഴാഴ്ച 151 പേര്‍ക്കും വെള്ളിയാഴ്ച 114 പേര്‍ക്കുമാണ് ജില്ലയില്‍ രോഗം കണ്ടെത്തിയത്. നിലവില്‍ 2139 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 3 പേര് മരിച്ചു. വിവിധ ആശുപത്രികളിലായി 806 പേരാണ് ചികിത്സയിലുള്ളത്.
സമ്പര്‍ക്കത്തിലൂടെ രോഗബാധ: 1, 2. അടിമാലി മച്ചിപ്ലാവ് സ്വദേശികള്‍(49, 8), 3, 4. അയ്യപ്പന്‍കോവില്‍ മേരിക്കുളം സ്വദേശികള്‍(51, 7), 5, 6. അയ്യപ്പന്‍കോവില്‍ ചേമ്പളം സ്വദേശിനികള്‍(61, 32), 7-9. ഇടവെട്ടി സ്വദേശികള്‍(68, 35, 9), 10-13. ഇടവെട്ടി സ്വദേശിനികള്‍(28, 5, 6, 26), 14, 15. കരിമണ്ണൂര്‍ സ്വദേശിനികള്‍(42, 42), 16, 17. കട്ടപ്പന വാഴവര സ്വദേശികള്‍(48, 48), 18. കട്ടപ്പന സ്വദേശിയായ ഏഴ് വയസുകാരി, 19-22. കൊന്നത്തടി സ്വദേശിനികള്‍(16, 40, 21, 37), 23, 24. കുമളി സ്വദേശികള്‍(54, 25), 25-28. മൂന്നാര്‍ സ്വദേശികള്‍(20, 16, 60, 89)29. മൂന്നാര്‍ സ്വദേശിനി(26), 30. മൂന്നാറിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്(38), 31-33. നെടുങ്കണ്ടം സ്വദേശികള്‍(36, 20, 50).34, 35. നെടുങ്കണ്ടം സ്വദേശിനികള്‍(74, 46), 36. പാമ്പാടുംപാറ സ്വദേശിനി(29), 37-39. പേതൊട്ടി സ്വദേശികളായ അച്ഛനും(60) അമ്മയും(56) മകനും(23). 40- 42. തൊടുപുഴ സ്വദേശികള്‍(35, 33, 24), 43. വെങ്ങല്ലൂര്‍ സ്വദേശി(34), 44, 45. ഉണ്ടാപ്ലാവ് സ്വദേശികളായ ദമ്പതികള്‍(60, 58), 46, 47. ഉടുമ്പന്‍ചോല സ്വദേശിനികള്‍ (21, 20), 48-52. ഉടുമ്പന്‍ചോല സ്വദേശികള്‍(25, 29, 55, 38, 45), 53-57. ഉപ്പുതറ സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേര്, 58. വണ്ടിപ്പെരിയാര്‍ സ്വദേശി(60), 59. വണ്ണപ്പുറം സ്വദേശിയായ അഞ്ചു വയസുകാരന്, 60- 65. പുളിക്കത്തൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ 6 പേര്, 66. കാളിയാര്‍ സ്വദേശി(49), 67-70. വാത്തിക്കുടി സ്വദേശികള്‍(32, 30, 26, 26), 71. വാഴത്തോപ്പ് സ്വദേശിനി(45), ജനപ്രതിനിധിയാണ്. 72. വാഴത്തോപ്പ് മണിയാറംകുടി സ്വദേശി(20), 73. വെള്ളത്തൂവല്‍ സ്വദേശി(31),
ഉറവിടം വ്യക്തമല്ലാത്തവര്‍: 1. കുടയത്തൂര്‍ സ്വദേശി(34), 2- 4. കുമളി കെഎസ്ആര്‍ടിസി ഡീപ്പോയിലെ 3 ഉദ്യോഗസ്ഥര്‍(37, 46, 46), 5. മൂന്നാര്‍ സ്വദേശി(22), 6. പള്ളിവാസല്‍ ചിത്തിരപുരം സ്വദേശി(30),
7. ഉപ്പുതറ സ്വദേശി(24), ബാങ്ക് ജീവനക്കാരനാണ്. 8. വണ്ണപ്പുറം സ്വദേശി(43). ഇന്നലെ മാത്രം 64 പേര് രോഗമുക്തി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: