ദുബായ്: ചെന്നൈക്കെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ചുറിടയിച്ച് ദല്‍ഹി ക്യാപിറ്റല്‍സിന് വിജയം സമ്മാനിച്ച പൃഥ്വി ഷാ അക്കൗണ്ട് തുറക്കും മുമ്പേ പുറത്തായതായിരുന്നു. പക്ഷെ ചെന്നൈ ടീം അംഗങ്ങളും അമ്പയറും അത് അറിയാതിരുന്നതിനാല്‍ ഷാ രക്ഷപ്പെട്ടു.
ദീപക് ചഹര്‍ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാമത്തെ പന്തിലാണ് ഷാ പുറത്തായത്. ഷായുടെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ ധോണി കൈപ്പിടിയില്‍ ഒതുക്കി. എന്നാല്‍ പന്ത് എഡ്ജ് ചെയ്തതിന്റെ ശബ്ദം കേള്‍ക്കാതിരുന്നതിനാല്‍ ധോണി അപ്പീല്‍ ചെയ്തില്ല. പന്ത് ബാറ്റിലുരസിയ ശബ്ദം കമന്റി ബോക്സിലിരുന്ന് വ്യക്തമായി കേട്ട സുനില്‍ ഗാവസ്കര്‍ അടക്കമുള്ളവര്‍ ധോണിയും സംഘവും അപ്പീല്‍ ചെയ്യാത്തതില്‍ ആശ്ചര്യം പ്രകടിപ്പിച്ചു.
അവസരം മുതലാക്കിയ പൃഥ്വി ഷാ ചെന്നൈയെ അടിച്ചൊതുക്കി ദല്‍ഹിക്ക് 44 റണ്‍സിന്റെ വിജയം സ്മ്മാനിച്ച് കളിയിലെ താരവുമായി. തകര്‍ത്തടിച്ച ഷാ 43 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്സറും അടക്കം 64 റണ്‍സ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: