തിരുവനന്തപുരം : ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അടിയന്തിര സുരക്ഷ നല്കാന് ഇന്റലിജെന്‍സ് നിര്‍ദ്ദേശം. ഗണ്‍മാനെ അനുവദിക്കാനും സംസ്ഥാന പോലീസ് തീരുമാനിച്ചിട്ടുണ്ട്.
സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്റലിജന്‍സിന്റ ഈ തീരുമാനം. കോഴിക്കോട് റൂറല്‍ എസ്പിക്ക് ഇന്റലിജന്‍സ് എഡിജിപി ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്കി.
എന്നാല്‍ കേരള പോലീസിന്റെ സുരക്ഷ വേണ്ടെന്ന് കെ. സുരേന്ദ്രന് അറിയിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി തന്നെയാണോ ഇതെന്ന് ഉറപ്പില്ല. കേരള പോലീസില്‍ തനിക്ക് വിശ്വാസമില്ല. പോലീസിന്റെ ഉദ്ദേശം തനിക്ക് അറിയാമെന്നും സുരേന്ദ്രന് പറഞ്ഞു.
ഭീഷണി നിലനില്‍ക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഇത് ഞാന്‍ ആവശ്യപ്പെട്ടതല്ല. തല്ക്കാലം കേരള പോലീസിന്റെ സുരക്ഷ എനിക്ക് വേണ്ട എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. പോലീസ് സംരക്ഷണത്തില്‍ പൊതുപ്രവര്‍ത്തനം നടത്താം എന്നു ഞാന്‍ ആലോചിക്കുന്നില്ല.
ഞാന്‍ സുരക്ഷാഭീഷണിയില്‍ കഴിയുന്ന സാഹചര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്നെ കാണിച്ചുതരാം എന്നുപറഞ്ഞ മുഖ്യമന്ത്രിയാണ് ഇതിന് മറുപടി പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: