ആലപ്പുഴ: 150 ഗ്രാമപഞ്ചായത്തുകളില്‍ ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്മെന്റ് സിസ്റ്റം(കഘഏങട) നടപ്പിലാക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ 28 നു മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. ഓപ്പണ്‍ സോഴ്സ് സാങ്കേതിക വിദ്യയില്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് (കഗങ) ഈ സോഫ്റ്റ്വെയര് തയ്യാറാക്കിയിട്ടുള്ളത്.
ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും ലഭ്യമാകുന്ന 200 ല്‍ അധികം സേവനങ്ങള്‍ക്കുള്ള അപേക്ഷകളും, പരാതികളും, അപ്പീലുകളും, നിര്‍ദ്ദേശങ്ങളും ഓണ്‍ലൈന്‍ ആയി അയയ്ക്കുന്നതിനുള്ള സൗകര്യം സോഫ്റ്റ്വെയറില് ലഭ്യമാക്കിയിട്ടുണ്ട്.അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും സേവനങ്ങളും, സാക്ഷ്യപത്രങ്ങളും കൈപ്പറ്റാം. അതോടൊപ്പം നിലവിലുള്ള രീതിയില്‍ തപാല്‍ മാര്‍ഗവും, പഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസ് വഴിയും അപേക്ഷകന് സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് .
പഞ്ചായത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ വെബ് അധിഷ്ഠിതമായി ആണ് കൈകാര്യം ചെയ്യുന്നത് എന്നതിനാല്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്നും ഈ സോഫ്റ്റ്വെയര് ഉപയോഗിച്ച് ഫയല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും. ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ്,തിരുവന്‍വണ്ടൂര്‍, എടത്വ, കരുവാറ്റ, കുമാരപുരം,ചേര്‍ത്തല തെക്ക്, നെടുമുടി, ആര്യാട്, മണ്ണന്‍ചേരി, എഴുപുന്ന, ചേന്നംപള്ളിപ്പുറം എന്നീ 11 പഞ്ചായത്തുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
പൂര്‍ണമായ വിവരങ്ങളോട് കൂടിയ അപേക്ഷകള്‍ക്ക് സിറ്റിസണ്‍ ചാര്‍ട്ടര്‍ അടിസ്ഥാനമാക്കി സേവന വിതരണ തീയതി ഉള്‍പ്പെടുത്തിയുള്ള കൈപ്പറ്റ് രസീത് ലഭ്യമാക്കും. ഫ്രണ്ട് ഓഫീസ് വഴി നല്കുന്ന അപൂര്‍ണമായ അപേക്ഷകള്‍ക്ക് അപാകത സംബന്ധിച്ച അറിയിപ്പ് തല്‍സമയം ലഭ്യമാക്കും. എല്ലാവിധ സേവനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈന്‍ ആയും അക്ഷയ സെന്ററുകള്‍ മുഖേനയും ലഭിക്കുവാനുള്ള സംവിധാനം. അപേക്ഷയുടെ നിലവിലെ സ്ഥിതി ഓണ്‍ലൈന്‍ ആയി അറിയുന്നതിനുള്ള സൗകര്യം എന്നീ പ്രത്യേകതകള്‍ പുതിയ സംവിധാനത്തിലുണ്ടാകും. വെബ് അധിഷ്ടിത സേവനങ്ങള്‍ എല്‍.എസ്.ജി.ഡിയുടെ വെബ്സൈറ്റിലൂടെയോ ഐഎല്‍ജിഎംഎസ് എന്ന് വെബ് ബ്രൗസറില്‍ ടൈപ്പ് ചെയ്തോ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: