തൃശൂര്‍: ജില്ലയില്‍ 474 പേര്‍ക്ക് കൂടി കൊറോണ സ്ഥീരികരിച്ചു. ഇതോടെ ജില്ലയില്‍ കൊറോണ സ്ഥീരീകരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 327 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3428 ആണ്.
തൃശൂര്‍ സ്വദേശികളായ 108 പേര് മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 10191 ആണ്. അസുഖബാധിതരായ 6655 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. സമ്പര്‍ക്കം വഴി 469 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 9 പേരുടെ രോഗ ഉറവിടം അറിയില്ല.
സമ്പര്‍ക്ക ക്ലസ്റ്ററുകള്‍ വഴിയുളള രോഗബാധ: ഡെസ്സി കുപ്പ കുട്ടനെല്ലൂര്‍ ക്ലസ്റ്റര്‍ 5, ഇഷാര ഗോള്‍ഡ് തൃപ്രയാര്‍ ക്ലസ്റ്റര്‍ 5, ജി.എച്ച് തൃശൂര്‍ ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) 1, ഒല്ലൂര്‍ യൂനിയന്‍ ക്ലസ്റ്റര്‍ 1, ടി.ടി. ദേവസ്സി, വാടാനപ്പിള്ളി ജ്വല്ലറി ക്ലസ്റ്റര്‍ 1. മറ്റ് സമ്പര്‍ക്ക കേസുകള്‍ 434. ആരോഗ്യ പ്രവര്‍ത്തകര്‍-11, ഫ്രന്റ്ലൈന്‍ വര്‍ക്കര്‍ 2, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ നാല് പേര്‍ക്കും വിദേശത്ത് നിന്ന് വന്ന ഒരാള്‍ക്കും കൊറോണ സ്ഥിരീകരിച്ചു.രോഗികളില്‍ 60 വയസ്സിന് മുകളിലുള്ള 31 പുരുഷന് മാരും 26 സ്ത്രീകളും 10 വയസ്സിന് താഴെയുള്ള 23 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളും ഉണ്ട.
ചികിത്സയില്‍ കഴിയുന്നവര്‍: ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍-167, 2 സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്-53, എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്-56, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-87, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-48, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-115, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-148, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-225, സി.എഫ്.എല്‍.ടി.സി കൊരട്ടി-40, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍-263, സി.എഫ്.എല്‍.ടി.സി നാട്ടിക-389, എം.എം. എം.കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-56, ജി.എച്ച് തൃശൂര്‍-20, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി-67, ചാവക്കാട് താലൂക്ക് ആശുപത്രി-35, ചാലക്കുടി താലൂക്ക് ആശുപത്രി-16, കുന്നംകുളം താലൂക്ക് ആശുപത്രി-4, ജി.എച്ച്. ഇരിങ്ങാലക്കുട-14, അമല ആശുപത്രി-21, ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് തൃശൂര്‍-66, മദര്‍ ആശുപത്രി -2, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-12, ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍-4, മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം-8, റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം-2. ഹോം ഐസോലേഷന്: 1036. 9256 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്. 285 പേരേയാണ് വ്യാഴാഴ്ച ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: