ന്യൂദല്‍ഹി: കേന്ദ്ര ഖന വ്യവസായ മന്ത്രാലയം നടപ്പാക്കിവരുന്ന പൊതു ഗതാഗത രംഗത്തെ വൈദ്യുത വല്‍ക്കരണത്തിന്റെ ഭാഗമായി വൈദ്യുത ബസുകള്‍ക്കും ചാര്‍ജിങ് കേന്ദ്രങ്ങള്‍ക്കും അനുമതി നല്കി. ‘ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ചാര്‍ജിങ് കേന്ദ്രങ്ങള്‍ അനുവദിച്ച 5 സംസ്ഥാനങ്ങഴില്‍ കേരളവും ഉണ്ട്. മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, പോര്‍ട്ബ്ളെയര്‍ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.241 ചാര്‍ജിങ് കേന്ദ്രങ്ങള്‍ക്കാണ് അനുമതി .
670 വൈദ്യുത ബസുകള്‍ക്കും അനുമതി നല്കി. വൈദ്യുത ബസുകള്‍ മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളിലാണ്.
ഖന വ്യവസായ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചു. വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം ഒഴിവാക്കാനും ഫോസില്‍ ഇന്ധനങ്ങള്‍ക്ക് മേലുള്ള ആശ്രയത്വം കുറയ്ക്കാനുമുള്ള ഭരണകൂടത്തിന്റെ പ്രതിജ്ഞാബദ്ധത ആണ് ഈ തീരുമാനം തെളിയിക്കുന്നതെന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി
2015 ഏപ്രില്‍ മുതല്‍ പദ്ധതി നടപ്പാക്കിവരുന്ന പദ്ധതിയാണിത്.
പദ്ധതിയുടെ രണ്ടാം ഘട്ടം 2019 ഏപ്രില്‍ ഒന്നുമുതല്‍ മൂന്നുവര്‍ഷത്തേക്കാണ് നടപ്പാക്കുന്നത്. പതിനായിരം കോടി ധനസഹായത്തോടെ നടപ്പാക്കുന്ന ഈ ഘട്ടത്തില്‍ പൊതു ഗതാഗത രംഗത്തെ വൈദ്യുത വല്‍ക്കരണത്തിന് പ്രത്യേക പ്രാധാന്യം നല്കുന്നു
7000 വൈദ്യുത ബസ്സുകള്‍, അഞ്ചുലക്ഷത്തോളം വൈദ്യുത മുച്ചക്ര വാഹനങ്ങള്‍, 55,000 വൈദ്യുത കാറുകള്‍, പത്തുലക്ഷത്തോളം ഇരുചക്ര വൈദ്യുത വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് സബ്സിഡി കളിലൂടെ പിന്തുണ നല്‍കാനും ഈ ഘട്ടത്തില്‍ ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: