ദുബായ്: എം.എസ്. ധോണിയെ മികച്ച ഫോമില്‍ കാണാന്‍ കുറച്ചു മത്സരം കൂടി കാത്തിരിക്കേണ്ടിവരുമെന്ന് പരിശീലകന് സ്റ്റീഫന്‍ ~െമിങ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ധോണി തിരിച്ചെത്തുന്നത്. അവസാന ഓവറില്‍ ധോണി നടത്തിയ പ്രകടനം മറക്കരുത്. അദ്ദേഹത്തില്‍ നിന്ന് മികച്ച പ്രകടനം ഉടന്‍ കാണാനാകുമെന്നും ഫ്ലെമിങ് പറഞ്ഞു. രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തിന് ശേഷമാണ് ~െമിങ്ങിന്റെ പരാമര്‍ശം.
മത്സരത്തില്‍ പതിനാലാമത്തെ ഓവറിലാണ് ധോണി ബാറ്റിങ്ങിനെത്തിയത്. തുടക്കത്തില്‍ പതിയെ കളിച്ച താരം മത്സരത്തിന്റെ അവസാന ഓവറില്‍ തകര്‍ത്തടിച്ചു. തുടര്‍ച്ചയായി സിക്സുകള്‍ നേടി ഫോം വീണ്ടെടുത്തെങ്കിലും മത്സരത്തില്‍ ചെന്നൈ തോറ്റു. ഇതിന് പിന്നാലെ വലിയ സ്കോര്‍ പിന്തുടരുമ്പോള് തുടക്കം മുതല്‍ സ്കോര്‍ കണ്ടെത്തണമായിരുന്നെന്ന വാദവുമായി പല പ്രമുഖ താരങ്ങളും രംഗത്തെത്തി. കളിയില്‍ ഏഴാമനായി ഇറങ്ങിയ ധോണി 17 പന്തില്‍ മൂന്ന് സിക്സുകളോടെ 29 റണ്‍സ് നേടി പുറത്താകാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: